ഡിവോഴ്‌സ്ഡാണ്, മറച്ചുവെക്കാറില്ല, വിവാഹ ചിത്രങ്ങങളൊന്നും ​ഗൂ​ഗിളിൽ നിന്നും നീക്കം ചെയ്തിട്ടില്ല, തുറന്നു പറഞ്ഞ് സാധിക

നടിയും അവതാരകയും മോഡലുമാണ് സാധിക വേണുഗോപാൽ. സിനിമയിലൂടെ ആയിരുന്നു നടി കരിയറിന് തുടക്കം കുറിച്ചത്. സോഷ്യൽ മീഡി യകളിൽ ഏറെ സജീവമാണ് നടി. തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും കാണിക്കാറി ല്ല. അതിനാൽ തന്നെ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വരി കയും ചെയ്തിട്ടുണ്ട്.

അതിനിടെ സാധികയുടെ പുതിയൊരു അഭിമു ഖം ശ്രദ്ധ നേടുകയാണ്. 2015ൽ ആയിരുന്നു സാധികയുടെ വിവാഹം. എന്നാൽ അധികം നാൾ ഈ ബന്ധം മുന്നോട്ട് പോയിരു ന്നില്ല. സാധിക പ്രേക്ഷക ർക്ക് കൂടുതൽ പരിചിതയാകുന്നതിന് മുൻപായിരുന്നു വിവാഹം. അതു കൊണ്ട് തന്നെ പലർക്കും വിവാഹത്തെ കുറിച്ച്‌ അറിവില്ല. അഭിമുഖത്തിൽ വിവാഹം കഴിഞ്ഞതാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് വിവാഹമോചനത്തിനെ കുറിച്ച്‌ നടി സംസാരിച്ചത്.

വിവാഹം കഴിഞ്ഞതാണ്. ഇപ്പോൾ ഹാപ്പിലി ഡിവോഴ്‌സ്ഡ്. ചെറിയ പ്രായത്തിൽ ഒന്നു മായിരുന്നില്ല. വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു വിവാഹം. പക്ഷേ അതെന്തോ ശരിയായില്ല.

ചിലരുടേത് ശരിയാകും, ചിലരുടേത് ശരിയാകില്ല. എന്റേതും ശരിയായില്ല. ഞാൻവിവാഹം കഴിച്ചതാണെന്ന് അറിയാത്ത ആളുകൾ എന്നെ കുറിച്ച്‌ തിരയാത്ത ആളുകളായിരിക്കും. ഓൺ ലൈനിൽ എവിടെയും ഞാൻ അത് തിരുത്തിയിട്ടില്ല. ചിത്രങ്ങളൊന്നും മാറ്റിയിട്ടില്ല. അതുകൊണ്ട് ഗൂഗിൾ തിരഞ്ഞാലും കിട്ടും.

പ്രണയ വിവാഹമായിരുന്നില്ല. സുഹൃത്തിന്റെ സുഹൃത്തായിരുന്നു. ഒരു വർഷക്കാലം സംസാരിച്ച ശേഷമൊക്കെയാണ് വിവാഹം കഴിച്ചത്. എന്നാൽ അത് ശരിയായില്ല. ഡിവോഴ്സ് ആവാൻ അങ്ങനെ പ്രത്യേകിച്ച്‌ കാരണമൊന്നും ഉണ്ടായിട്ടില്ല. അതങ്ങനെ സംഭവിച്ചു. എന്റെ പ്രശ്നങ്ങൾ ഒക്കെ കൊണ്ട് തന്നെയാകും. ചെറിയ ചെറിയ പ്രശ്നങ്ങൾ വച്ച്‌ വച്ച്‌ പോകുമ്ബോൾ കാലക്രമേണ അതൊരു വലിയ പ്രശ്‌നമായി മാറാം. അങ്ങനെയൊക്കെ തന്നെയാണ് സംഭവിച്ചത്

The post ഡിവോഴ്‌സ്ഡാണ്, മറച്ചുവെക്കാറില്ല, വിവാഹ ചിത്രങ്ങങളൊന്നും ​ഗൂ​ഗിളിൽ നിന്നും നീക്കം ചെയ്തിട്ടില്ല, തുറന്നു പറഞ്ഞ് സാധിക appeared first on Mallu Talks.



from Mallu Articles https://ift.tt/pTbdH23
via IFTTT
Previous Post Next Post