ചലച്ചിത്രഅവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അതിനോട് എതിര ഭിപ്രായം ഉണ്ടാകുന്നത് സാധാരണയാണ്. സമൂഹമാധ്യമങ്ങളിലെ സിനിമാ ഗ്രൂപ്പുകളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും ഉണ്ടാകാറുണ്ട്.
ഇന്നലത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയായത് റോഷാക്കിലെ ബിന്ദു പണിക്കരുടെ പ്രകടനം, മാളികപ്പുറത്തിലെ ദേവ നന്ദയുടെ പ്രകടനം എന്നിവയാണ്. ദേവനന്ദയുടെ പ്രകടനം അവാര്‍ഡ് ജൂറി പരിഗണിച്ചതേ ഇല്ല എന്ന വിമര്‍ശനം ശക്തമാകുന്നതിനിടെ, ദേവനന്ദയെ ചേര്‍ത്തുപിടിച്ച് നടൻ ശരത് ദാസ്.
ദേവനന്ദയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശരത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ ‘എല്ലാ അഭിനന്ദനങ്ങള്‍… എന്തായാലും കോടിക്കണക്കിന് മലയാളികളുടെയും എന്റെയും മനസ് കൊണ്ടും ഹൃദയം കൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നുകഴിഞ്ഞു മോളെ…’. ഈ വര്‍ഷത്തെ ബാലതാരങ്ങള്‍ക്കുള്ള പുരസ്കാരം തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് സ്വന്തമാക്കിയത്.
മികച്ച ബാല താരത്തിനുള്ള പുരസ്കാരത്തില്‍ ദേവനന്ദയ്ക്ക് ജൂറി പ്രത്യേക പരാമര്‍ശം പോലും നല്കാത്തതിനെതിരെ എഴുത്തുകാരി അഞ്‍ജു പാര്‍വതി പ്രഭീഷും രംഗത്ത് വന്നിരുന്നു. മാളികപ്പുറത്തിലെ കല്ലുവെന്ന പെണ്‍കുട്ടിക്ക് പ്രത്യേക ജൂറി പരാമര്‍ശം പോലും നല്‍കാതിരുന്നത് ശരിയായില്ലെന്ന് അഞ്‍ജു തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു. നൂറ് കോടി ക്ലബ്ബില്‍ ചരിത്രം എഴുതിയ ആ മനോഹര ചിത്രത്തിന് എന്തെങ്കിലും അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ താൻ സത്യമായും ഞെട്ടിയേനെ എന്നും അഞ്‍ജു പാര്‍വതി വിമര്‍ശിച്ചു.
The post കോടിക്കണക്കിന് മലയാളികള്‍ ഹൃദയം കൊണ്ട് നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു മോളേ, മാളികപ്പുറത്തിലെ കല്ലുവിന് അവാർഡ് നൽകാത്തതിൽ പ്രതിഷേദവുമായി ശരത് appeared first on Mallu Talks.
from Mallu Articles https://ift.tt/lT5iH4e
via IFTTT