അവളുടെ നിശബ്ദദത ഇനിയും ഇല്ലാ കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന ലൈസൻസ് ആയി കാണരുത്, ദൈവത്തെ ഓർത്ത് മനുഷ്യത്വം കാണിക്കൂ

ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേർപിരിഞ്ഞെന്ന് അഭ്യൂഹം സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. വേർപിരിഞ്ഞുവെന്ന പ്രചാരണം ശക്തമാകുമ്പോഴും ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്താത്തതിനാൽ ആരാധകരും ആശയക്കുഴപ്പത്തിലാണ്. ചർച്ചകളുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം.

ഇപ്പോഴിതാ ഇരുവരും വേർ പിരിഞ്ഞെന്നുള്ള വാർത്ത സോഷ്യൽമീഡിയയിൽ നടക്കുമ്പോൾ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്, പച്ച മലയാളത്തിൽ പറഞ്ഞാൽ, എന്തൊക്കെ ഇല്ലാ വചനങ്ങൾ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രചരിപ്പിച്ചിട്ടും അമൃത ആരെയെങ്കിലും കുറ്റപെടുത്തിയിട്ടുണ്ടോ. അവളുടെ നിശബ്ദദത ഇനിയും ഇല്ലാക്കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന ലൈസൻസ് ആയി കാണരുത്. എവിടെയോ ഒളിച്ചിരുന്ന് കീ ബോർഡിൽ കപട വിപ്ലവം തീർക്കുന്ന സോഷ്യൽ മീഡിയ ദുഷ്പ്രഭുക്കന്മാരെ നിങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് ഒന്ന് നോക്കൂ. റീച്ച് കിട്ടാൻ വേണ്ടി നിങ്ങളുടെ കുടുംബത്തിലെ ആരെയെങ്കിലും ആണ് ഇത്തരമൊരു കടന്നാക്രമണം നടത്തുന്നതെങ്കിൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?

ദൈവത്തെ ഓർത്ത് മനുഷ്യത്വം കാണിക്കൂ, അമൃത ഫാൻ പേജിലൂടെ പുറത്തുവന്ന ഒരു കുറിപ്പാണിത്. ഗോപി സുന്ദറും അമൃതയും ജീവിതത്തിൽ ഒന്നായപ്പോൾ, നേരിടേണ്ടി വന്ന സോഷ്യൽ മീഡിയ അറ്റാക് സമയത്ത് വൈറലായ ഒരു കുറിപ്പുമായിരുന്നു ഇത്. ആ സമയത്ത് അമൃതയും അഭിരാമിയും സ്റ്റോറീസായി ഇത് ഷെയര്ചെയ്യുകയും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. അമൃതയും ഗോപി സുന്ദറും തമ്മിൽ എന്തോ പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്ന പ്രചരണം വന്നതിനു പിന്നാലെയാണ് ഈ കുറിപ്പ് വീണ്ടും വൈറലാകുന്നത്.

The post അവളുടെ നിശബ്ദദത ഇനിയും ഇല്ലാ കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന ലൈസൻസ് ആയി കാണരുത്, ദൈവത്തെ ഓർത്ത് മനുഷ്യത്വം കാണിക്കൂ appeared first on Mallu Talks.



from Mallu Articles https://ift.tt/1YGu4Sb
via IFTTT
Previous Post Next Post