മാളികപ്പുറം സിനിമയിലെ പ്രകടനത്തിന് ദേവ നന്ദയ്ക്ക് അവാര്‍ഡ് ലഭിക്കാത്തതിനാല്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ ശനം ഉയര്‍ന്നിരുന്നു. ജൂറി മനപൂര്‍വ്വം സിനിമയെയും താരത്തെയും തഴഞ്ഞു എന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ എത്തിയത്. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ദേവ നന്ദ.
മികച്ച ബാല താരത്തിന് അവാര്‍ഡ് നേടിയ തന്‍മയ സോളിന് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടാണ് ദേവനന്ദ മനോരമ ന്യൂസിനോട് സംസാരിച്ചത്. ഒരു പാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമല്ലേ അവാര്‍ഡ് നല്‍കാന്‍ കഴിയൂ. അവാര്‍ഡ് കിട്ടിയ ആള്‍ക്ക് എല്ലാ അഭിനന്ദനങ്ങളും എന്നാണ് ദേവനന്ദ പറയുന്നത്.
ഒപ്പം മമ്മൂട്ടി അങ്കിളിന് അവാര്‍ഡ് കിട്ടിയതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ദേവനന്ദ പറയുന്നുണ്ട്. ‘2018’ സിനിമയില്‍ തന്റെ അച്ഛനായി അഭിനയിച്ച കുഞ്ചാക്കോ ബോബന്‍ അങ്കിളിനും അവാര്‍ഡ് കിട്ടിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നും ദേവനന്ദ പറഞ്ഞു.
തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് ഈ വര്‍ഷത്തെ ബാല താരങ്ങള്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിനാണ് തന്മയക്ക് പുരസ്‌കാരം ലഭിച്ചത്. പല്ലൊട്ടി നയന്റീസ് കിഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം.
The post ഒരാൾക്ക് മാത്രമല്ലേ അവാർഡ് നൽകാനാവു.. .തന്മയക്ക് അഭിനന്ദനങ്ങൾ, വിവാദങ്ങളോട് പ്രതികരിച്ച് മാളികപ്പുറം താരം ദേവനന്ദ appeared first on Mallu Talks.
from Mallu Articles https://ift.tt/1eJTC6l
via IFTTT