അതകരമചച വടടല കയറ ഭഷണപപടതത അചഛന നടനമയ വജയകമറനതര മകള അരഥന

വിജയകുമാറിനെതിരെ പരാതിയുമായി മകള്‍ അര്‍ഥന ബിനു. തങ്ങളുടെ വീട്ടില്‍ വിജയകുമാര്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നാണ് അര്‍ഥന പറയുന്നത്. അതിക്രമിച്ചു കയറി വന്ന ശേഷം ജനലിലൂടെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മതില്‍ ചാടി പോകുകയായിരുന്നു. വിജയകുമാര്‍ മതില്‍ ചാടി പോകുന്നതിന്റെ വീഡിയോ അര്‍ഥന ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അഭിനേത്രി കൂടിയാണ് അര്‍ഥന.

വിജയകുമാറിനെതിരെ പോലീസില്‍ കേസ് നിലനില്‍ക്കുമ്ബോഴാണ് സംഭവം നടന്നത്. അര്‍ഥനയെയും അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുന്നതിനെതിരെയാണ് വിജയകുമാറിനെതിരെ കേസ് നിലനില്‍ക്കുന്നത്. ഇക്കാര്യവും അര്‍ഥന കുറിച്ചിട്ടുണ്ട്. തന്റെ അമ്മയ്ക്ക് നല്‍കാനുള്ള പണവും സ്വര്‍ണവും തിരിച്ചുപിടിക്കാൻ ഫയല്‍ ചെയ്ത കേസും വിജയകുമാറിനെതിരെ നിലവിലുണ്ടെന്നാണ് അര്‍ഥന പറയുന്നത്.

അര്‍ഥന ബിനുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെ:

“ഏകദേശം 9:45 ന് ഞങ്ങള്‍ സഹായത്തിനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. മലയാള ചലച്ചിത്ര നടൻ കൂടിയായ എന്റെ അച്ഛൻ‌ വിജയകുമാറാണ് വീഡിയോയിലുള്ളത്. അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ശേഷം മതില്‍ ചാടിക്കടന്ന് പോകുന്നതാണ് ഈ വീഡിയോയില്‍ കാണുന്നത്. എനിക്കും എന്റെ അമ്മയ്ക്കും സഹോദരിക്കും അനുകൂലമായി ഏകദേശം പത്തു വര്‍ഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് ഈ അതിക്രമം.

 

എന്റെ മാതാപിതാക്കള്‍ നിയമപരമായി വിവാഹമോചിതരായവരാണ്. ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസ്സിനു മുകളില്‍ പ്രായമുള്ള അമ്മൂമ്മയ്‌ക്കൊപ്പം ഞങ്ങളുടെ അമ്മ വീട്ടില്‍ ആണ് താമസിക്കുന്നത്. വര്‍ഷങ്ങളായി ഇത്തരത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറുന്നത് അദ്ദേഹത്തിന്റെ പതിവാണ്. ഇതിനെതിരെ നിരവധി തവണ ഞങ്ങള്‍ പെോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

ഇന്ന്, അദ്ദേഹം ഞങ്ങളുടെ കോമ്പോണ്ടിലേക്ക് അതിക്രമിച്ചുകയറി, വാതില്‍ പൂട്ടിയിരുന്നു. അതിനാല്‍ തുറന്നു കിടന്ന ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഞാന്‍ സംസാരിച്ചു. സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തണമെന്നും അനുസരിച്ചില്ലെങ്കില്‍ എന്നെ ഇല്ലാണ്ടാക്കാൻ ഏതറ്റം വരെയും പോകുമെന്നും ഭീഷണി മുഴക്കി. അല്ലെങ്കില്‍ അദ്ദേഹം പറയുന്ന സിനിമകളില്‍ മാത്രം അഭിനയിക്കണമെന്നും (അഭിനയിക്കണമെങ്കില്‍) പറഞ്ഞു. ജീവിക്കാൻ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് അയാള്‍ ആരോപിച്ചു. ഞാൻ ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മലയാളം സിനിമയുടെ ടീമിനെയും അദ്ദേഹം ചീത്ത പറഞ്ഞു.

എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച്‌ കയറുന്നതിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും അമ്മയുടെ ജോലിസ്ഥലത്തും സഹോദരി പഠിക്കുന്ന സ്ഥാപനത്തിലും അരാജകത്വം സൃഷ്ടിച്ചതിനും എതിരെ ഞാനും അമ്മയും കൂടി അദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്ത കേസ് കോടതിയില്‍ നടക്കുമ്ബോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. എന്റെ ഇഷ്ടത്തിന് മാത്രമാണ് ഞാൻ സിനിമയില്‍ അഭിനയിക്കുന്നത്. അഭിനയം എപ്പോഴും എന്റെ ആവേശമാണ്, ആരോഗ്യം ഉള്ളിടത്തോളം കാലം ഞാൻ അഭിനയം തുടരും.

ഞാൻ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നതിനിടെ അതില്‍ നിന്ന് തടയാൻ അദ്ദേഹം കേസ് കൊടുത്തു. ‘ഷൈലോക്ക്’ സിനിമയില്‍ അഭിനയിച്ചപ്പോഴും അദ്ദേഹം കേസ് ഫയല്‍ ചെയ്തു. സിനിമ മുടങ്ങാതിരിക്കാൻ ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയില്‍ അഭിനയിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക നിയമ രേഖയില്‍ വരെ ഒപ്പിടേണ്ടി വന്നിട്ടുണ്ട്. കൂടുതല്‍ എഴുതാനുണ്ട് എന്നാല്‍ ഇവിടെ എഴുതാൻ പരിമിതി ഉള്ളതിനാല്‍ നിര്‍ത്തുന്നു. എന്റെ അമ്മയ്ക്ക് നല്‍കാനുള്ള പണവും സ്വര്‍ണവും തിരിച്ചുപിടിക്കാൻ ഞങ്ങള്‍ ഫയല്‍ ചെയ്ത കേസും അദ്ദേഹത്തിനെതിരെ നിലവിലുണ്ട്”.

The post അതിക്രമിച്ച്‌ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി, അച്ഛനും നടനുമായ വിജയകുമാറിനെതിരെ മകള്‍ അര്‍ഥന appeared first on Mallu Talks.



from Mallu Articles https://ift.tt/bQ78IBl
via IFTTT
Previous Post Next Post