വരകകന വമരശകക പകഷ വയകതപരമയ ആകരമകകകയ അസഭയ പറയകയ ചയയനനതനതനണനന മനസസലവനനലല ഭവന

നമ്മള്‍ എന്ന സിനിമയിലൂടെ വന്ന് തെന്നിന്ത്യന്‍ സിനിമകളുടെ ഭാഗമായി മാറിയ നടിയാണ് ഭാവന. കന്നഡ സിനിമകളിലാണ് നടി കൂടുതലായും ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അടുത്തിടെ താരം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ന്റെ ഇക്കാക്കക്കൊരു പ്രേമണ്ടാര്‍ന്നു എന്ന സിനിമയിസലൂടെയാണ് താരം തിരിച്ചെത്തിയത്.

ഇന്ന് കൈനിറയെ ചിത്രങ്ങളാണ് ഭാവനയെ മലയാളത്തില്‍ നിന്നും തേടിയെത്തുന്നത്. സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് ഭാവന. ഇപ്പോഴിതാ മലയാള സിനിമയിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് ഭാവന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

താന്‍ മടങ്ങി വരവില്ലെന്നൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു ബ്രേക്കെടുക്കാന്‍ തോന്നിയപ്പോള്‍ എടുത്തുവെന്നും കഴിഞ്ഞ അഞ്ചുവര്‍ഷം കന്നടയില്ഡ സിനിമകളും പരസ്യങ്ങളും ചെയ്തുവെന്നും തനിക്ക് ഇപ്പോഴും ഇഷ്ടം സ്വന്തം ഭാഷ പറഞ്ഞ് അഭിനയിക്കാന്‍ തന്നെയാണെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

എല്ലാമേഖലയിലും സൈബര്‍ ആക്രമണമുണ്ട്. താനും നേരിട്ടിട്ടുണ്ട്. വര്‍ക്കിനെ വിമര്‍ശിക്കുന്നത് മനസ്സിലാക്കാം എന്നാല്‍ എന്തിനാണ് വ്യക്തിപരമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും പലരും തങ്ങളുടെ സങ്കടങ്ങള്‍ ചിലപ്പോള്‍ ഇങ്ങനെയായിരിക്കാം തീര്‍ക്കുന്നതെന്നും ഭാവന പറയുന്നു.

സോഷ്യല്‍മീഡിയയിലാണ് ഇപ്പോള്‍ ഏറ്റവും അധിക്ഷേപം നടക്കുന്നത്. എല്ലാവരും കൂടുതല്‍ ബോധവത്കരണം കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും അനാവശ്യ സോഷ്യല്‍മീഡിയ അധിക്ഷേപങ്ങള്‍ തെറ്റാണെന്ന് പരസ്പരം പറഞ്ഞ് മനസ്സിലാക്കണമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

The post വര്‍ക്കിനെ വിമര്‍ശിക്കാം, പക്ഷേ വ്യക്തിപരമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല, ഭാവന appeared first on Mallu Talks.



from Mallu Articles https://ift.tt/7L0EgmC
via IFTTT
Previous Post Next Post