45-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന മമ്മൂട്ടിക്കും സുൽഫത്തിനും ആശംസയറിയിച്ച് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം ഇരുവർക്കും ആശംസകളറിയിച്ച് കുറിപ്പ് പങ്കുവെച്ചത്. ഇരുവരുടെയും ചെറിയ ലോകത്തിന്റെ ഭാഗമായ താൻ ഭാഗ്യം ചെയ്തയാളാണെന്ന് ദുൽഖർ കുറിച്ചു. ഇരുവരുടെയും വർഷങ്ങൾക്ക് മുൻപുള്ള ചിത്രവും ഈയടുത്ത് എടുത്ത ചിത്രവുമാണ് പങ്കുവെച്ചിരിക്കുന്നത്.
45 വർഷക്കാലം ഇരുവരും ഒരുമിച്ച് നിന്ന് വിജയമാക്കി. നിങ്ങളുടെ വഴികളിൽ നിങ്ങളൊരു കൊച്ചു ലോകം തന്നെ തീർത്തു. ഈ സ്നേഹത്തിന്റെയും ഊഷ്മളതയുടെയും ഭാഗമാകാൻ കാഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. വിവാഹ വാർഷികാശംസകൾ ഉമ്മ, പാ… നിങ്ങൾ രണ്ടുപേരും ചേരുമ്പോൾ എല്ലാം അസാധാരണവുമാക്കുന്നു.
1979ലാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്. വിവാഹ ശേഷമായിരുന്നു മമ്മൂട്ടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വിവാഹിതനായ അതേ വർഷം തന്നെയായിരുന്നു സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ രംഗപ്രവേശം. പിന്നീട് വർഷങ്ങൾക്കുള്ളിൽ മലയാള സിനിമയിലെ തിരക്കുള്ള നടനായി മമ്മൂട്ടി മാറുകയായിരുന്നു.
നടനാകാനുള്ള തൻറെ പരിശ്രമങ്ങൾക്ക് ഭാര്യ സുൽഫത്ത് നൽകിയ പിന്തുണ മമ്മൂട്ടി എടുത്തു പറയാറുണ്ട്. സുറുമിയാണ് മമ്മൂട്ടിയുടെ മൂത്തമകൾ. കാർഡിയോ തൊറാസിക് സർജൻ ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്. സുറുമിയ്ക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. പഠനം പൂർത്തിയാക്കി സിനിമയിലെത്തിയ ദുൽഖർ പിന്നീട് തെന്നിന്ത്യയിൽ ഒന്നാകെ ശ്രദ്ധ നേടിയ നടനായി മാറി. അമാൽ സൂഫിയ ആണ് ദുൽഖറിന്റെ പങ്കാളി. ഏക മകൾ മറിയം അമീറ സൽമാൻ.
The post വിവാഹ വാർഷികാശംസകൾ ഉമ്മ, പാ… നിങ്ങൾ രണ്ടുപേരും ചേരുമ്പോൾ എല്ലാം അസാധാരണവുമാക്കുന്നു, 45-ാം വിവാഹ വാർഷികത്തിൽ ദുൽഖറിന്റെ ആശംസ appeared first on Viral Max Media.
from Mallu Articles https://ift.tt/x81ICZv
via IFTTT