അമൃത സുരേഷും ഗായകനും ഗോപി സുന്ദറും തമ്മിലുള്ള പ്രണയമായിരുന്നു ഒരു കാലത്ത് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.
ഇരുവരെയും പിന്തുണച്ചും വിമർശിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്. പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഇവർക്കെതിരെ സൈബർ ആക്രമണം ശക്തമായിരുന്നു. വിമർശനങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകിയാണ് ഇരുവരും മുന്നോട്ട് പോകുന്നത്.
അടുത്തിടെ ഇരുവരും ഒന്നായതിന്റെ ഒന്നാം വാർഷികം ആഘോഷിച്ചിരുന്നു. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകളും സ്റ്റേജ് പ്രോഗ്രാമുകളുമെല്ലാമായി ജീവിതം അടിച്ചുപൊളിക്കുകയായിരുന്നു അമൃതയും ഗോപിയും. സ്വകാര്യനിമിഷങ്ങൾ പോലും ഇരു വരും ആരാധകരുമായി പങ്കുവെയ്ക്കാറു ണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അമൃതസുരേഷും ഗോപിസുന്ദറും വേർപിരിയുകയാണെന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്.
ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ച് ഒരു വർഷം പിന്നി ട്ടതോടെ അമൃതയും ഗോപിയും ഇൻസ്റ്റഗ്രാമിൽ അൺ ഫോളോ ചെയ്തിരിക്കുകയാണ്. പ്രണയം വെളിപ്പെടുത്തി ക്കൊണ്ടുള്ള പോസ്റ്റും ഇപ്പോൾ കാണാനില്ല. ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളിൽ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. അമൃതയും തന്റെ ഇൻസ്റ്റഗ്രാം, എഫ്ബി പേജു കളിൽ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. ഇതാണ് അഭ്യൂഹങ്ങൾ ശക്തമാകാനുള്ള പ്രധാന കാരണം. എന്നാൽ ഇരുവരുടെയും പേജുകളിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴുമുണ്ട്.
2022 മെയ് മാസം 26ന് ആയിരുന്നു ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച വിവരം ഗോപി സുന്ദറും അമൃതയും പരസ്യമായി പ്രഖ്യാപിച്ചത്. ‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്ബു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്.’ എന്നായിരുന്നു ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് ഇരുവരും കുറിച്ചത്.
The post ഒന്നായി ഒരു വർഷത്തിനു പിന്നാലെ അമൃതയും ഗോപി സുന്ദറും വേർപിരിയുന്നു? സൂചനകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ appeared first on Mallu Talks.
from Mallu Articles https://ift.tt/HGBX2tJ
via IFTTT