മിനി സ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ്സ്ക്രീനിലേക്കും കടന്നു വരികയായിരുന്നു പേളി. സോഷ്യൽമീഡിയയിൽ സജീവമാണ് പേളി മാണി. കഴിഞ്ഞ ദിവസമാണ് രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്നുവെന്ന വിവരം പേളി ആരാധകരെ അറിയിച്ചത് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
യൂട്യൂബ് ട്രെൻഡിങിൽ ഒന്നാമതാണ് പേളിയുടെ വീഡിയോ. 29 ലക്ഷത്തിലധികം പേർ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോക്ക് താഴെ ആശംസാപ്രവാഹമാണ് പേളിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം വിമർശനവുമായും ചിലർ രംഗത്തെത്തുന്നുണ്ട്.
വിമർശകർക്കെല്ലാം ആരാധകർ തന്നെ മറുപടി നൽകുന്ന കാഴ്ചയും വീഡിയോക്ക് താഴെ കാണാം.
അവരെ ഇഷ്ടമാണ്. നിങ്ങൾ കാണണ്ട ഞങ്ങൾ ഇത് കണ്ടോളാം എ ന്നാണ് ചിലർ കുറിക്കുന്നത്. എപ്പോഴും പോസിറ്റിവ് വൈബ് മാത്രം നൽകുന്ന പേളിയെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത. അവൾ നല്ലൊരു അമ്മ യാണ്, നല്ലൊരു ഭാര്യയുമാണ്. അതിലുപരി നല്ലൊരു മരു മകളാണെന്നും ആരാധകർ കുറിക്കുന്നു. കുട്ടികൾ ദൈവത്തിന്റെ സമ്മാനമാണ് അതു പോലെ തന്നെ നിങ്ങളുടെ സ്നേഹ ത്തിന്റെ അടയാളവും. കുഞ്ഞുങ്ങൾ ജനിക്കുന്നതിനു സമയവും കാലവും എണ്ണവും നോക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇവർ മാതൃകയാകട്ടെ എന്നും ആരാധകർ പറയുന്നു.
ഇനി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കണമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. പേളിയുടെ വയർ ചൂണ്ടി കാണിച്ചുകൊണ്ട് ഇത്തവണ ഇരട്ടക്കുട്ടികളാകുമെന്ന നിഗമനത്തിലാണ് ചില ആരാധകർ.
The post കുഞ്ഞുങ്ങൾ ജനിക്കുന്നതിനു സമയവും കാലവും എണ്ണവും നോക്കുന്ന ഇന്നത്തെ തലമുറയ്ക്ക് പേളിയും ശ്രീനിഷും മാതൃകയാകട്ടെ appeared first on Mallu Talks.
from Mallu Articles https://ift.tt/GLJ93HF
via IFTTT