മലയാള സിനിമയിലെ മെഗാ സ്റ്റാർ ആണ് മമ്മൂട്ടി. മലയാള സിനിയിലെ കൊടു മുടിയിൽ ആണ് മമ്മൂട്ടിയുടെ സ്ഥാന മെങ്കിലും നല്ലൊരു കുടുംബ നാഥനും ഭർത്താവും, അച്ഛനും, സഹോദരനും, മകനുമൊ ക്കെയാണ് അദ്ദേഹം. ഇപ്പോൾ ഭാര്യ സുൽഫത്തിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
വാക്കുകളിങ്ങനെ,
ഭാര്യ എന്നത് ഒരു രക്ത ബന്ധമല്ല. നമുക്ക് അമ്മായിയും അമ്മാവനും ചേട്ടനും അനിയനും വല്യച്ഛനും വല്യമ്മ യുമൊക്കെയുണ്ട്. അതിലെല്ലാം നമ്മുടെ ഒരു രക്ത ബന്ധമുണ്ട്. ആ ബന്ധങ്ങളൊന്നും നമുക്ക് മുറിച്ചുമാറ്റാനായി പറ്റില്ല. പക്ഷെ ഭാര്യ എന്ന ബന്ധം നമുക്ക് എപ്പോൾ വേണമെങ്കിലും മുറിച്ചുമാറ്റാവുന്ന ഒന്നാണ്.’
എന്നാൽ നമ്മൾ ആലോചിക്കേണ്ട ഒരു കാര്യം, ഈ ഭാര്യയിലൂടെയാണ് നമുക്ക് ഈ ബന്ധങ്ങളെല്ലാം ഉണ്ടാവുന്നത് എന്നതാണ്. മുറിച്ചുമാറ്റാൻ പറ്റുന്ന ഒരു ബന്ധത്തിൽ നിന്നാണ് മുറിച്ചുമാറ്റാൻ പറ്റാത്ത ഒരുപാട് ബന്ധങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാവുന്നത്. അതുകൊണ്ട് ഭാര്യാ – ഭർതൃ ബന്ധം എന്നത് വളരെ ദിവ്യമായ ഒന്നാണ്. പരസ്പരം രണ്ടു മനുഷ്യർ മനസ്സിലാക്കി, മനസ്സുകൊണ്ടു ശരീരം കൊണ്ടും ഒന്നിച്ച് ജീവിക്കുന്നതാണ് ഭാര്യാ- ഭർതൃ ബന്ധം’
The post ഭാര്യയിലൂടെയാണ് എല്ലാ ബന്ധങ്ങളും ഉണ്ടാവുന്നത്. മുറിച്ചുമാറ്റാൻ പറ്റുന്ന ഒരു ബന്ധത്തിൽ നിന്നാണ് മുറിച്ചുമാറ്റാൻ പറ്റാത്ത ഒരുപാട് ബന്ധങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാവുന്നത്, അതുകൊണ്ട് ഭാര്യാ – ഭർതൃ ബന്ധം എന്നത് വളരെ ദിവ്യമായ ഒന്നാണ് appeared first on Mallu Talks.
from Mallu Articles https://ift.tt/lf2WAt5
via IFTTT