മലയാളികൾ മര്യാദയുള്ളവർ, കേരള പൊലീസ് അടിപൊളി, സ്റ്റേജിൽ കയറി നിന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി, കേരളത്തിലെ ജനങ്ങളെക്കുറിച്ച് വാചാലയായി സണ്ണി ലിയോൺ

നിര വധി ആരാ ധകരുള്ള ബോളിവുഡിന്റെ ചൂടൻ താരമാണ് സണ്ണിലിയോൺ. ബോളി വുഡ് സിനിമകൾ കൂടാതെ തെന്നി ന്ത്യൻ സിനിമകളിലും സണ്ണിലിയോൺ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലും വൻ ആരാധകരാണ് താരത്തിനുള്ളത്. മലയാളത്തിൽ മമ്മൂട്ടി നായകനായി എത്തിയ മധുര രാജ എന്ന ചിത്ര ത്തിലെ ഒരു നൃത്ത രംഗത്തിൽ എത്തിയിരുന്നു.

ഇപ്പോളിതാ മലയാളികളുംകേരളപൊലീസും അടി പൊളിയാണെന്ന് പറയുകയാണ് താരം. കൊച്ചിയിൽ ഉദ്ഘാടനത്തിന് വന്ന പ്പോഴുള്ള അനുഭവമാണ് സണ്ണി ലിയോൺ പങ്കുവച്ചിരിക്കുന്നത്. കൊച്ചിയിൽ ലഭിച്ച വരവേൽപ്പ് ഒരിക്കലും മറക്കാൻ പറ്റില്ലെന്നും വല്ലാതെ ഞെട്ടിയ നിമിഷമായിരുന്നു എന്നുമാണ് സണ്ണി ലിയോൺ പറയുന്നത്.

”ഉദ്ഘാടന വേദിയിലേക്ക് കാറിൽ എത്തുമ്പോൾ ചുറ്റിലും ധാരാളം ആളുകളുണ്ടായിരുന്നു. ആളുകളുണ്ട് എന്നല്ലാതെ എത്രത്തോളം ആൾക്കാരുണ്ടെന്ന് അറിയില്ലായിരുന്നു. എന്നാൽ ആ സ്റ്റേജിൽ കയറി നിന്നപ്പോഴാണ് ഞെട്ടിയത്.”

”എന്റെ പേര് ഉറക്കെവിളിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ. ആ തിരക്കിനിടയിൽ കേരള പൊലീസിന്റെ സഹായം വലുതായിരുന്നു. അവർ നല്ല സുരക്ഷയാണൊരുക്കിയത്. അവിടെ ഒരു പ്രശ്‌നവും ഉണ്ടായില്ല.”

”ആളുകൾ എല്ലാവരും വളരെ മര്യാദയോടെയാണ് പെരുമാറിയത്. തിരികെ കാറിൽ കയറിയപ്പോഴാണ് അവിടെയെത്തിയ ജനക്കൂട്ടത്തിന്റെ ഫോട്ടോ കാണുകയും എത്രത്തോളം ആളുകളാണ് എന്നെ കാണാൻ എത്തിയതെന്ന് തിരിച്ചറിയുകയും ചെയ്തത്” എന്നാണ് മിഡ് ഡേ ഇന്ത്യ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.

അഡൽട്ട് താരമായിരുന്ന സണ്ണി ലിയോൺ ‘ജിസം 2′ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളാണ് സണ്ണിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. രംഗീല, വീരമാദേവി, ഷീറോ, കൊക കൊല, ഹെലെൻ, ദ ബാറ്റിൽ ഓഫ് ഭിമ കൊറേഗൻ’ എന്നീ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നത്.

The post മലയാളികൾ മര്യാദയുള്ളവർ, കേരള പൊലീസ് അടിപൊളി, സ്റ്റേജിൽ കയറി നിന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി, കേരളത്തിലെ ജനങ്ങളെക്കുറിച്ച് വാചാലയായി സണ്ണി ലിയോൺ appeared first on Mallu Talks.



from Mallu Articles https://ift.tt/CDaL18o
via IFTTT
Previous Post Next Post