മലയാളത്തിന്റെ വാന മ്പാടി കെ. എസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ. മലയാളിയുടെ സംഗീത ശീലത്തിനൊപ്പം കെ എസ് ചിത്രയോളം ഇഴുകി ച്ചേർന്ന മറ്റൊരു ഗായികയില്ല. പുതു സ്വരങ്ങൾ കടന്നു വരുമ്പോഴും ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായികമാരിൽ മുൻ നിരക്കാരിലൊരാളായി ആ ശബ്ദമുണ്ട്. 1968 ൽ ആകാശവാണിയിലൂടെയാണ് ചിത്ര നാദം ആദ്യമായി മലയാളി കേട്ടു തുടങ്ങിയത്. അന്ന് ഗായികയ്ക്ക് പ്രായം വെറും അഞ്ചര വയസ്സ്. എൺപതുകളോടെ ചിത്രഗീതങ്ങൾക്ക് ഇടവേളകളില്ലാതെയായി.
മലയാളത്തിൻറെ വാനമ്പാടി, തമിഴ്നാടിന് ചിന്നക്കുയിലായി. തെലുങ്കിൽ സംഗീത സരസ്വതിയും, കന്നഡയിൽ ഗാനകോകിലയുമായി പലഭാഷങ്ങളിൽ പലരാഗങ്ങളിൽ ചിത്രസ്വരം നിറഞ്ഞു. 16 തവണയാണ് കേരള സർക്കാരിൻറെ മികച്ച ഗായികക്കുളള പുരസ്കാരം ചിത്രയെ തേടിയെത്തിയത്. 11 തവണ ആന്ധ്രപ്രദേശിൻറെ മികച്ച ഗായികയായി. നാലുതവണ തമിഴ്നാടിൻറെയും മൂന്ന് തവണ കർണാടകയുടെയും ഓരോ തവണ ഒഡീഷയുടെയും പശ്ചിമബംഗാളിൻറെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രയെ തേടിയെത്തി.
ഇന്ത്യൻ സിനിമ സംഗീതത്തിൽ തന്നെ അവിഭാജ്യഘടകമായി ആ ശബ്ദം മാറി. വിവിധ ഭാഷകളിലാണ് ഇരുപത്തി അയ്യായിരത്തിലധികം ഗാനങ്ങൾ ഭാവതീവ്രമായി ചിത്ര പാടിവെച്ചു. ആറ് ദേശീയ പുരസ്കരങ്ങളും പത്മശ്രീയടക്കമുള്ള വിവിധ സംസ്ഥാന പുരസ്കാരങ്ങളും ചിത്രയെ തേടിയെത്തി.
The post ഷഷ്ടിപൂർത്തി നിറവിൽ മലയാളത്തിന്റെ വാനമ്പാടി; കെഎസ് ചിത്രയ്ക്ക് ജന്മദിനാശംസയുമായി സിനിമ ലോകം appeared first on Mallu Talks.
from Mallu Articles https://ift.tt/yeGd54K
via IFTTT