സെറ്റ് സാരിയിൽ മീനൂട്ടി, പട്ടു പാവാടയിൽ മാമാട്ടി; ഓണം അടിച്ചുപൊളിച്ച് ആഘോഷിച്ച് ദിലീപും കുടുംബവും

ഓണം അടിച്ചു പൊളിച്ച് ആഘോഷിച്ച് ദിലീപും കുടുംബവും. ഒരേ നിറത്തിലെ ബ്ലൗസും സാരിയും അണിഞ്ഞ് കാവ്യാ മാധവനും മീനാക്ഷി ദിലീപും. കടും പച്ച നിറത്തിൽ തന്നെ പട്ടു പാവാടയും ബ്ളൗസുമായി കുഞ്ഞി മാമാട്ടിയും. ദിലീപ് കാവ്യാ മാധവൻ കുടുംബത്തിൽ ഓണം അടി പൊളിയാണ്. സകുടുംബം ഓണം കൊണ്ടാടിയതിന്റെ വിശേഷവുമായി ദിലീപും, കാവ്യയും, മീനാക്ഷിയും അവരവരുടെ ഇൻസ്റ്റഗ്രാം പേജുകളിലെത്തി

ദിലീപിന്റെ പേജിൽ വളരെ വിശാലമായ ഓണാശംസയുണ്ട്. ഇതിൽ കാവ്യാ മാധവനെയും ടാഗ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനാണ് കാവ്യ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. മുൻപും ദിലീപ് കുടുംബത്തിലെ ഓണാഘോഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നൊക്കെ മാമാട്ടി തീരെ ചെറിയ കുഞ്ഞായിരുന്നു. ഇപ്പോൾ ചെന്നൈയിൽ യു.കെ.ജി. വിദ്യാർത്ഥിനിയാണ് മാമാട്ടി

മീനൂട്ടി മെഡിസിൻ പഠനത്തിന് ശേഷം വിദേശത്താണ് എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായി. പക്ഷേ ഇത് യാത്രയാണോ പഠന സംബന്ധിയായ കാര്യമാണോ എന്നതിൽ അവ്യക്തത തുടരുന്നു. കൂട്ടുകാരെ ഇടയ്ക്കിടെ മീനാക്ഷി ഇവിടെ ടാഗ് ചെയ്യാറുണ്ട്

ദിലീപ് കുടുംബത്തിൽ ഇപ്പോൾ ‘വോയിസ് ഓഫ് സത്യനാഥൻ’ തുടങ്ങിവച്ച വിജയത്തിന്റെ പിന്തുടർച്ചയ്ക്കായുള്ള കാത്തിരിപ്പാണ്. അടുത്ത ചിത്രം ‘ബാന്ദ്ര’ അധികം വൈകാതെ പുറത്തിറങ്ങും എന്ന പ്രതീക്ഷയാണ്. ഇതിൽ ഒരു അധോലോക നായകന്റെ വേഷമാണ് ദിലീപിന്

The post സെറ്റ് സാരിയിൽ മീനൂട്ടി, പട്ടു പാവാടയിൽ മാമാട്ടി; ഓണം അടിച്ചുപൊളിച്ച് ആഘോഷിച്ച് ദിലീപും കുടുംബവും appeared first on Viral Max Media.



from Mallu Articles https://ift.tt/hwcraPm
via IFTTT
Previous Post Next Post