കുടുംബത്തോടൊപ്പമുള്ള പാർവതിയുടെ ഇത്തവണത്തെ ഓണാഘോഷം ഇങ്ങനെ!!! ചിത്രങ്ങൾ

ഒരുകാലത്ത് മലയാളത്തിലെ നിറഞ്ഞുനിന്ന നായികയായിരുന്നു പാർവതി. നടൻ ജയറാമത്തുള്ള വിവാഹത്തിന് ശേഷം പാർവതി അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരിക്കുകയാണ്. താരത്തിന്റെ തിരിച്ചുവരവ് മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടു കൂടി കാത്തിരിക്കുന്നുമുണ്ട്.1992 ആയിരുന്നു പാർവതി ജയറാമുമായി വിവാഹിതയാകുന്നത്. അതിനുശേഷം ആണ് അഭിനയ രംഗത്തുനിന്നും പിന്മാറുന്നത്.

ഇപ്പോഴിതാ ഈ ഓണക്കാലത്ത് താരം കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച ഏറ്റവും പുതിയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും ആശംസകൾ പങ്കുവെച്ചിട്ടുണ്ട്.ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുത്തത്.

അഭിനയ രംഗത്ത് വളരെ സജീവമല്ലെങ്കിലും താരം നൃത്ത രംഗത്ത് ഇപ്പോൾ വളരെയധികം സജീവമാണ്. 1986ൽ പുറത്തിറങ്ങിയ വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു ആദ്യമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് കിരീടം,തലയണമന്ത്രം,വിറ്റ്നസ്, സൗഹൃദം,കാർണിവൽ,ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മക്കളായ കാളിദാസും മാളവികയും അഭിനയരംഗത്ത് ഇപ്പോൾ സജീവമാണ്. മാളവികയുടെ ആദ്യ അരങ്ങേറ്റം കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. കാളിദാസ് ഇതിനോടകം മലയാളത്തിലും തമിഴിലുമായി ഒരുപിടി നല്ല ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മാളവിക മോഡലിംഗ് രംഗത്തും തിളങ്ങിയിട്ടുണ്ട്.ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിലും വേഷമിട്ടിരുന്നു. ഈ വർഷം തന്നെ മാളവിക അഭിനയിക്കുന്ന ആദ്യ ചിത്രം പുറത്തിറങ്ങുന്ന സന്തോഷത്തിലാണ് താരകുടുംബം.

The post കുടുംബത്തോടൊപ്പമുള്ള പാർവതിയുടെ ഇത്തവണത്തെ ഓണാഘോഷം ഇങ്ങനെ!!! ചിത്രങ്ങൾ appeared first on Viral Max Media.



from Mallu Articles https://ift.tt/97oRDJr
via IFTTT
Previous Post Next Post