തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടി കവിയൂർ പൊന്നമ്മ. തനിക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലെന്നും എല്ലാ സൗകര്യങ്ങളോടെയും കുടുംബത്തോടൊപ്പമാണ് കഴിയുന്നതെന്നുമാണ് കവിയൂർ പൊന്നമ്മ തന്നെ ഇപ്പോൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.
മനോരമ നൂസിനോടാണ് കവിയൂർ പൊന്നമ്മ പ്രതികരിച്ചത്. അടുത്തിടെ താരത്തെ കാണാൻ എത്തിയ ഒരാൾ പകർത്തിയ ചിത്രം വൈറലായിരുന്നു. ഇതോടെയാണ് കവിയൂർ പൊന്നമ്മയെ കുടുംബം നടതള്ളി എന്നും താരം ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്നും വാർത്തകൾ പ്രചരിച്ചത്.
എന്റെ ഇളയസഹോദരനും കുടുംബവും എത്രയോ നാളുകളായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും. ഈ വരുന്നതൊക്കെ തെറ്റായ വാർത്തകളാണ്. ഒരു പണിയുമില്ലാത്ത കുറേ ആളുകൾ. അവരോട് എന്ത് പറയാൻ.”
”സന്തോഷത്തോടെ പോകുന്നു. വളരെ സന്തോഷം” എന്നാണ് കവിയൂർ പൊന്നമ്മ പറയുന്നത്. മലയാള സിനിമയിൽ അറുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരിമാളൂരിലെ വസതിയിലാണ് വിശ്രമ ജീവിതം നയിക്കുന്നത്.
മലയാള സിനിമാ രംഗത്തെ മിക്ക പ്രമുഖ നടന്മാരുടെയൊക്കെ അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. മോഹൻലാലിന്റെ അമ്മയായുള്ള വേഷങ്ങളാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കവിയൂർ പൊന്നമ്മയുടെ മകനാണ് മോഹൻലാൽ എന്ന് പോലും പലരും വിശ്വസിച്ചിരുന്നു.
The post എന്നെ ആരും നടതള്ളിയിട്ടില്ല, ഒരു പണിയുമില്ലാത്ത കുറേ ആളുകളാണ് ഇത്തരം വാർത്തകൾ ഉണ്ടാക്കുന്നത്, വ്യാജ വാർത്തകളോട് പ്രതികരിച്ച് കവിയൂർ പൊന്നമ്മ appeared first on Mallu Talks.
from Mallu Articles https://ift.tt/0w1uq4N
via IFTTT