വെള്ളിത്തിരയിൽ മിന്നുന്ന താരങ്ങളുടെ സ്വകാര്യ ജീവിത്തതിലേക്ക് എത്തി നോക്കാൻ താൽപര്യപ്പെടുന്നവരാണ് പലരും. പ്രത്യേകിച്ചും നടി നടന്മാരുടെ കുടുംബ ജീവിതം. അവരുടെ വിവാഹവും വിവാഹ മോചനവും എല്ലാം സോഷ്യൽ മീഡിയ എപ്പോഴും ചർച്ച ചെയ്യാറുണ്ട്. അത്തരത്തിൽ വിടാതെ പിന്തുടരുന്ന ഒരു നടിയാണ് നിത്യാ മോനോൻ. ഇടയ്ക്കിടെ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ എത്താറുണ്ട്.
ഇത്തരം വാർത്തകൾ പ്രചരിക്കുമ്പോൾ നടി തന്നെ പല തവണയായി അത് നിഷേധിച്ചും രംഗത്ത് എത്തും. ഇപ്പോഴിതാ വീണ്ടും നിത്യാ മേനോന്റെ വിവാഹവുമായി ബന്ധപ്പെട്ട് വാർത്തകൾ പ്രചരിക്കുകയാണ്. താരം ഒരു വ്യക്തിയുമായി പ്രണയത്തിലാണന്നും വിവാഹം കഴിക്കാൻ പോകുകയാണ് എന്നുമാണ് ഇപ്പോൾ എത്തുന്ന വാർത്ത.
നടിയുമായി അടുത്ത വൃത്തങ്ങളിൽ നിന്നാണ് സൂചന ലഭിച്ചതെന്നാണ് റിപ്പോർട്ട്. അടുത്ത സുഹൃത്തും ബിസിന സുകാരനുമായി വിവാഹത്തിന് സാധ്യതയുണ്ടെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിനു മുന്നേയും ഇത്തരം വാർത്തകൾ എത്തിയപ്പോൾ നടി തന്നെ വാർത്തകൾ നിഷേധിച്ചിരുന്നു. മാത്രമല്ല, താൻ ഇപ്പോൾ വിവാഹിതയല്ല, വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ ആദ്യം നിങ്ങളോട് പറയുമെന്നും നിത്യ മാധ്യമങ്ങളോട് പറഞ്ഞു.
The post ബിസിനസുകാരനുമായി വിവാഹമോ? വാർത്തകളോട് പ്രതികരിച്ച് നിത്യ മേനോൻ appeared first on Mallu Talks.
from Mallu Articles https://ift.tt/O5g8HVP
via IFTTT