പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല, സ്വർണത്തിന്റെ കിരീടവും വെക്കാൻ ശ്രമിക്കുന്ന ആളാണ് ഞാൻ, ചർച്ചയായി വിനായകന്റെ വാക്കുകൾ

രജനികാന്ത് നായകനായെത്തിയ ജയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. വിനായകന്റെ വർമൻ എന്ന വില്ലൻ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ്.

വിനായകൻറെ പഴയ ഒരു അഭിമുഖത്തിന്റെ ക്ലിപ്പും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് നേടിയതിന് പിന്നാലെയായിരുന്നു ഈ അഭിമുഖം. ഈ അഭിമുഖത്തിലെ ചില സംഭാഷണങ്ങളും ജയിലർ ചിത്രത്തിലെ അപൂർവ്വതയും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. തന്റെ സ്വത്വം സംബന്ധിച്ച് അഭിമുഖത്തിൽ ഒരിടത്ത് വിനായകൻ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

‘ഞാൻ കുറച്ചുകൂടി അയ്യങ്കാളി ശൈലിയിൽ ചിന്തിക്കുന്ന മനുഷ്യ നാണ്. പറ്റു മെങ്കിൽ ഫെരാരി കാറിൽ വരാമെന്നുള്ളതാണ് എന്റെ ചിന്ത. പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല. പറ്റുമെങ്കിൽ സ്വർണത്തിന്റെ കിരീടവും വെക്കാൻ ശ്രമിക്കുന്ന ആളാണ്’ – വിനായകൻ പറയുന്നത്. ജയിലർ ചിത്രത്തിലും ഈ ‘കിരീടം വയ്ക്കുന്നത്’ ഒരു രംഗത്ത് വരുന്നത്. വിനായകൻറെ ഈ അഭിമുഖത്തിലെ വാക്കുകളും ചേർത്ത് പലരും വിശേഷിപ്പിക്കുന്നുണ്ട്.

ജയിലർ റിലീസ് ചെയ്ത് ഒരു വാരത്തോട് അടുക്കു മ്പോഴും വിനായകനെ, വിനാ യകനിലെ നടനെ പുകഴ്ത്തി കൊണ്ടേയിരിക്കുകയാണ് മലയാളികളും തമിഴരും. ‘നായകൻ തിള ങ്ങണമെങ്കിൽ വില്ലൻ അതി ശക്തനായിരിക്കണം. അതാണ് വർമൻ. മനസിലായോ സാറേ’, എന്നാണ് ചില സോഷ്യൽ മീഡിയ കമൻറുകൾ.

The post പുലയനാണെന്ന് പറഞ്ഞ് ഞാൻ ഒരിക്കലും പിറകിലേക്ക് പോകില്ല, സ്വർണത്തിന്റെ കിരീടവും വെക്കാൻ ശ്രമിക്കുന്ന ആളാണ് ഞാൻ, ചർച്ചയായി വിനായകന്റെ വാക്കുകൾ appeared first on Mallu Talks.



from Mallu Articles https://ift.tt/JPXEITe
via IFTTT
Previous Post Next Post