ഞങ്ങൾ രണ്ടു വർഷമായി പിരിഞ്ഞാണ് താമസിക്കുന്നത്, അമ്പാടിയുടെ അച്ഛനെന്ന ബഹുമാനം ഞാനദ്ദേഹത്തിന് എപ്പോഴും നൽകും- വീണ

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി വീണ. ആർജെ അമനായിരുന്നു വീണയുടെ ഭർത്താവ്. ഇരുവരും ഇപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നത്. തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറന്നു പറയുകയാണ് വീണ ഇപ്പോൾ.

ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതോ പങ്കാളിയാക്കുന്നതോ ഇടയ്ക്ക് വെച്ച്‌ നിർത്തി പോകാനല്ല. രണ്ടു പേരും ജീവിത യാത്രയിൽ ഒരുമിച്ചു ണ്ടാകണമെന്ന ആഗ്രഹത്തിലാണത്. ഞാൻ എട്ടു വർഷം ഭർത്താവുമൊത്ത് ജീവിച്ചയാളാണ്. പെട്ടെന്നൊരു ദിവസം ആ ബന്ധം ഉപേക്ഷിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജീവിതത്തിൽ എനിക്കൊരിക്കലും ആ വ്യക്തിയെ മറക്കാൻ സാധിക്കില്ല. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം.

‘അമ്പാടിയുടെ അച്ഛനെന്ന ബഹുമാനം ഞാനദ്ദേഹത്തിന് എപ്പോഴും നൽകും. നിലവിൽ ഞങ്ങൾ രണ്ടു പേരും പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടു വർഷമായി ഞാൻ മകനുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നത്. നിയമപരമായി ഞങ്ങൾ വിവാഹ മോചനം നേടിയിട്ടില്ല. പൂർണ്ണമായും ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക് ഇതുവരെ രണ്ടുപേരും എത്തിയിട്ടില്ല. അമ്പാടിയ്ക്ക് ഒരിക്കലും അവന് കിട്ടേണ്ട വാത്സല്യം കിട്ടരുതെന്ന് ആഗ്രഹിക്കില്ല. എന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയതാണ്. അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയേയും മകൻ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അതു കൊണ്ടു തന്നെ സമയം കിട്ടുമ്പോഴൊക്കെ അമ്പാടി അദ്ദേഹത്തിന്റെ വീട്ടിൽ പോയി നിൽക്കാറുണ്ട്

The post ഞങ്ങൾ രണ്ടു വർഷമായി പിരിഞ്ഞാണ് താമസിക്കുന്നത്, അമ്പാടിയുടെ അച്ഛനെന്ന ബഹുമാനം ഞാനദ്ദേഹത്തിന് എപ്പോഴും നൽകും- വീണ appeared first on Mallu Talks.



from Mallu Articles https://ift.tt/9XYoq85
via IFTTT
Previous Post Next Post