ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ശക്തയായ മത്സരാർത്ഥികളിലൊരാളായിരുന്നു വൈബർ ഗുഡ് ദേവു. കുടുംബ ജീവിതത്തെക്കുറിച്ചുള്ള പല വെളിപ്പെടുത്തലും വൈബർ ഗുഡ് ദേവു സോഷ്യൽ മീഡിയയിലൂടെ നടത്താറുണ്ട്
കഴിഞ്ഞ ദിവസം ദേവു പങ്കുവച്ച ചിത്രങ്ങൾ വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിരുന്നു. ചിത്രങ്ങളിൽ ദേവു ധരിച്ച വസ്ത്രം ചേരുന്നില്ലെന്നും ദേവുവിന്റെ വയർ ചാടിയെന്നുമൊക്കെയായിരുന്നു സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. നിരവധി പേരാണ് താരത്തിനെതിരെ പരിഹാസവുമായി കമന്റ് ബോക്‌സിലെത്തിയത്. പിന്നാലെ ഇപ്പോഴിതാ തന്റെ വയറിനെക്കുറിച്ചുള്ള ചർച്ചകൾക്ക് മറുപടിയുമായി ദേവു എത്തിയിരിക്കുകയാണ്.
എന്റെ വയർ കണ്ട് ആകുലപ്പെടുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം, ഞാൻ എപ്പോളാണ് നിങ്ങളുടെയൊക്കെ കുഞ്ഞമ്മയുടെ മോൾ ആയത്? എന്നായിരുന്നു ദേവുവിന്റെ പ്രതികരണം. തന്റെ വയർ കാണുന്ന തരത്തിലുള്ള മനോഹരമായൊരു ചിത്രവും ദേവു പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്.
അങ്ങോട്ട് കാണിക്കൂ ചേച്ചി, ഫുള്ള് സപ്പോർട്ട് എന്നായിരുന്നു ദേവുവിന്റെ പോസ്റ്റിന് ലഭിച്ചൊരു കമന്റ്. തന്റെ പെർമിഷൻ ആരാ ചോദിച്ചേ സേട്ടാ എന്നാണ് ഇതിന് ദേവു നൽകിയ മറുപടി. മൈന്റ് ആക്കണ്ട. ചേച്ചിക്ക് ഇത്രയും നല്ല ഉള്ളപ്പോ എന്തിന് ഒളിപ്പിച്ചു വെക്കണം. സ്‌നേഹം കൊണ്ടല്ലേ ചേച്ചി പറയുന്നത്, ക്ഷമിക്കൂ. പിന്നല്ല അടിച്ച് അണ്ണാക്കിൽ കൊടുത്തൂ എന്നൊക്കെയാണ് ദേവുവിന് പിന്തുണയുമായി എത്തിയവർ കമന്റ് ചെയ്യുന്നത്. .
The post ചേച്ചിക്ക് ഇത്രയും നല്ല വയർ ഉള്ളപ്പോ എന്തിന് ഒളിപ്പിച്ചു വെക്കണം. സ്‌നേഹം കൊണ്ടല്ലേ ചേച്ചി പറയുന്നത്, ക്ഷമിക്കൂ വൈബർ ഗുഡ് ദേവൂന്റെ പുത്തൻ ചിത്രങ്ങൾക്ക് കമന്റുമായി സോഷ്യൽ മീഡിയ appeared first on Mallu Talks.
from Mallu Articles https://ift.tt/p9ZqTuG
via IFTTT