ചേച്ചി ഫോട്ടോ എടുക്കുന്ന തിരക്കിൽ എന്തോ ഒന്ന് മറന്നു, എനിക്ക് ആ ബാലാമണിയെ ആണ് ഇഷ്ടം..കുറച്ചൂടെ പിന്നിൽ നിന്നും എടുക്കണ്ടേ.. നവ്യയുടെ ചിത്രത്തിന് കമന്റുമായി സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. റിയാലിറ്റി ഷോകളിൽ ജഡ്ജായും താരം എത്താറുണ്ട്.

ഇപ്പോഴിതാ തന്റെ മോഡേൺ ലുക്കിന്റെ പേരിൽ വിമർശനം നേരിടുകയാണ് നടി നവ്യ നായർ. നവ്യ പങ്കുവച്ച പുതിയ ചിത്രങ്ങൾക്കാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം വിമർശനവുമായി എത്തിയത്. ചിത്രങ്ങളിൽ നവ്യ ധരിച്ചിരിക്കുന്ന വസ്ത്രമാണ് വിമർശകരെ ചൊടിപ്പിച്ചത്. ഷർട്ടും ഷോർട്‌സുമാണ് നവ്യയുടെ വേഷം. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ചേച്ചി ഫോട്ടോ എടുക്കുന്ന തിരക്കിൽ എന്തോ ഒന്ന് മറന്നു, എനിക്ക് ആ ബാലാമണിയെ ആണ് ഇഷ്ടം, നവ്യ നായരെ പോലെ ഉണ്ട് ചേച്ചിയെ കാണാൻ, ഈ കുട്ടി ചേച്ചിയുടെ കസിൻ ആണോ ഏതു കോളേജിലാ, പാതി ഉറക്കത്തിൽ ആണ് എങ്കിലും ഫോട്ടോ എടുക്കാൻ ഉള്ള ചേച്ചിടെ മനസ്, ആർക്കും കണ്ടില്ല, കുറച്ചൂടെ പിന്നിൽ നിന്നും എടുക്കണ്ടേ, ഈ കൊച്ചു കുട്ടിയ്ക്ക് ആരാ മൊബൈൽ കൊടുത്ത്, ഇങ്ങനെയല്ല എന്റെ ബാലാമണി ഇങ്ങനെയല്ല, ബാലാമണിയൊക്കെ മോഡേൺ ആയിപ്പോയി എന്നൊക്കെയാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.

അതേസമയം നവ്യയ്ക്ക് പിന്തുണയുമായും ആളുകളെത്തുന്നുണ്ട്. ഒരാൾ അവരുടെ പേജിൽ അവർക്ക് ഇഷ്ടമുള്ള ഡ്രസ്സ് ഇട്ട് അവർ ഫോട്ടോ ഇടുന്നു, അതിനു ഇവിടെ കിടന്നു ബാലമണി ആയാൽ മതി, ഇടാൻ മറന്നോ എന്നൊക്കെ ചോദിക്കുന്ന ആളുകൾ നിങ്ങളുടെ കാര്യം നോക്കി ജീവിക്കു, അവർ അവർക്ക് ഇഷ്ടം ഉള്ളപോലെ ജീവിക്കട്ടെ, അവർ ജീവനോടെ ഉള്ളപ്പോ അവർ ഇഷ്ടം ഉള്ളതുപോലെ ജീവിക്കാൻ പറ്റു, നിങ്ങളുടെ പ്രൊഫൈൽ നോക്കി ജീവിക്കാൻ മലയാളിക്ക് ആവില്ലേ കഷ്ടം എന്നായിരുന്നു നവ്യയെ അനുകൂലിച്ചെത്തിയ ഒരാളുടെ പ്രതികരണം.

The post ചേച്ചി ഫോട്ടോ എടുക്കുന്ന തിരക്കിൽ എന്തോ ഒന്ന് മറന്നു, എനിക്ക് ആ ബാലാമണിയെ ആണ് ഇഷ്ടം..കുറച്ചൂടെ പിന്നിൽ നിന്നും എടുക്കണ്ടേ.. നവ്യയുടെ ചിത്രത്തിന് കമന്റുമായി സോഷ്യൽ മീഡിയ appeared first on Mallu Talks.



from Mallu Articles https://ift.tt/G8BTj9D
via IFTTT
Previous Post Next Post