സിനിമാ ലോകത്തെയും പ്രേക്ഷ കരെയും ഒരു പോലെ ഞെട്ടിച്ച ഒന്നായിരുന്നു പ്രിയ നടി സുബിയുടെ വിയോഗം. സുബിയുടെ കുടുംബത്തെയും വിയോഗം തളർത്തി. ഇപ്പോഴിതാ സുബിയുടെ ജന്മദിനം കൂടിയായ ഇന്ന് കുടുംബം ഓർമകൾ പങ്കുവെച്ചിരിക്കുകയാണ്. സുബിയുടെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ കുടും ബാംഗങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളും പങ്കെടുത്തു. സുബിയുടെ യൂട്യൂബ് ചാനലിലൂടെ ഈ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചു.
സുബി ഇല്ലെങ്കിലും എവിടെയോ ഉണ്ടെന്ന തോന്നലിലാണ് തങ്ങള്‍ ജീവിക്കുന്നതെന്നാണ് സഹോദരന്‍ പറഞ്ഞത്. എപ്പോഴും തങ്ങള്‍ സന്തോഷത്തോടെ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് സുബിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേച്ചിയ്ക്ക് വേണ്ടി ഞങ്ങള്‍ ഒരു കേക്ക് വാങ്ങിയിട്ടുണ്ട്. എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നതാണ് ചേച്ചിയ്ക്ക് ഇഷ്ടം.ചേച്ചി ഇത് കാണുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു എന്നാണ് സുബിയുടെ സഹോദരി പറഞ്ഞത്.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഫെബ്രുവരി 22 നാണ് സുബി അന്തരിച്ചത്. കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു മരണം. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അതിനിടെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.
മലയാള ടെലിവിഷനിൽ കോമഡി രംഗത്ത് സ്വന്തം ഇടം വെട്ടിപിടിച്ച താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളിലെയും ടെലിവിഷൻ ഷോകളിലെയും മിന്നും പ്രകടനമാണ് സുബിയെ പ്രേക്ഷരുടെ പ്രിയങ്കരിയാക്കിയത്. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
The post എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നതാണ് ചേച്ചിയ്ക്ക് ഇഷ്ടം; വേർപെട്ടിട്ടു പോയിട്ടും സുബിയുടെ ജന്മദിനത്തിൽ വേദനയോടെ കേക്ക് മുറിച്ച് കുടുംബം appeared first on Mallu Talks.
from Mallu Articles https://ift.tt/G28SjaY
via IFTTT