എബ്രൂന് ആറ് മാസം കേക്ക് മുറിച്ച് ആ​ഘോഷിച്ച് ബഷീർ ബഷിയും കുടുംബം, കൂടെ ഒരു സങ്കടവും

സോഷ്യൽ മീഡിയയിൽ സജീവമാണ് ബഷീർ ബഷിയും കുടുംബവും. കുടുംബത്തിലെല്ലാവരുടെ പേരിലും അക്കൗണ്ടുകളുണ്ട്. ബഷീറിന്റെ രണ്ടാം ഭാര്യയാഷ മഷൂറയിലൂടെയുണ്ടായ എബ്രുവിന്റെ പേരിലും ജനിച്ചപ്പോഴെ അക്കൗണ്ട് തുടങ്ങിയിരുന്നു. ഇപ്പോഴിതാ എബ്രൂന്റെ ചാനലിൽ വീഡിയോയുമായെത്തിയിരിക്കുകയാണ് ബഷീറും മഷൂറയും.

എബ്രൂന് 6 മാസമായത് കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു ഇവർ.പ്രഗ്നൻസി ടെസ്റ്റ് ചെയ്തതും സോനുവിനെയും പിള്ളേരെയും കാണിച്ചതുമെല്ലാം എന്റെ മനസിൽ ഇപ്പോഴുമുണ്ട്. അതുകഴിഞ്ഞ് വൈകാതെ എബ്രു എത്തി. പെട്ടെന്ന് തന്നെ അവൻ വലുതായെന്നുമായിരുന്നു മഷൂറ പറഞ്ഞത്. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നുവെന്നായിരുന്നു ബഷീർ പറഞ്ഞത്. ഇനിയുള്ള 6 മാസവും പെട്ടെന്ന് കടന്നുപോവും.

ന്യൂബോണായിരുന്ന സമയത്ത് അവൻ ഇങ്ങനെ കൈയ്യിൽ ഒതുങ്ങുമായിരുന്നു. ഇപ്പോൾ കൈയ്യും കാലുമൊക്കെ വളർന്ന് ആൾ വലുതായി. ഒരേസമയം സന്തോഷമുണ്ട് അതേപോലെ തന്നെ സങ്കടവുമുണ്ട്. മൂന്ന് വർഷമല്ലേ അവർ നമ്മുടെ കൂടെ വീട്ടിലുണ്ടാവുകയുള്ളൂ. അതുകഴിഞ്ഞ് പ്ലേ സ്‌കൂളിലേക്കൊക്കെ വിടേണ്ടി വരും. സൈഗുവിനെ ഇപ്പോൾ വാവ എന്നെങ്ങാൻ വിളിച്ചാൽ വാവയോ, ഞാനിപ്പോൾ വലിയ കുട്ടിയായെന്നാണ് അവൻ പറയാറുള്ളതെന്നായിരുന്നു ബഷീർ പറഞ്ഞത്.

ഇതെന്താണ് സംഭവമെന്ന് എബ്രൂന് അറിയില്ല. ഭാവിയിൽ അവൻ ഇതുകാണും. അന്ന് അവനെന്തായാലും സന്തോഷം തോന്നുമെന്നായിരുന്നു മഷൂറ പറഞ്ഞത്. ഞങ്ങൾക്കിപ്പോൾ വലിയ അസറ്റായിട്ടുള്ളത് സുനുവും സൈഗുവും എബ്രുവുമാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ അവരെയും ഉൾപ്പെടുത്തണം. എനിക്കെപ്പോഴും അവന്റെ കൂടെയിരുന്ന് എൻജോയ് ചെയ്യാനാണിഷ്ടം. ഇവിടെ വീഡിയോ ചെയ്യാൻ ഏറ്റവും ഇഷ്ടം മഷൂറയ്ക്കാണ്. ഞങ്ങൾ മത്സരമായിരുന്നു. ഇപ്പോൾ മഷൂന് വലിയ താൽപര്യമില്ലാത്തത് കൊണ്ട് ഞങ്ങളും മടിപിടിച്ചിരിക്കുകയാണ്. വൈകാതെ തന്നെ എല്ലാവരും പുതിയ വീഡിയോകളുമായി വരും. കല്ലുമ്മക്കായ വെബ് സീരീസും വീണ്ടും വരുന്നുണ്ട്.

The post എബ്രൂന് ആറ് മാസം കേക്ക് മുറിച്ച് ആ​ഘോഷിച്ച് ബഷീർ ബഷിയും കുടുംബം, കൂടെ ഒരു സങ്കടവും appeared first on Mallu Talks.



from Mallu Articles https://ift.tt/H1WGzsI
via IFTTT
Previous Post Next Post