മന്ത്രി മുഹമ്മദ് റിയാസ് ഓണാശംസകൾ നേർന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോ വൈറൽ. ഭാര്യ വീണയെ ഊഞ്ഞാലയാട്ടുന്ന ചിത്രമാണ് റിയാസ് പങ്കുവെച്ചത്.
പൂക്കൾ കൊണ്ട് അലങ്കരിച്ച ഊഞ്ഞലയിൽ വീണ ഇരിക്കുകയും റിയാസ് തൊട്ടുപിന്നിൽ നിൽക്കുന്നതുമാണ് ചിത്രം. രണ്ട് പേരും നീല തീമിലുള്ള വസ്ത്രം ആണ് ധരിച്ചത്. മുണ്ടും ഷർട്ടുമാണ് റിയാസിന്റെ വേഷം.
നീലയും മഞ്ഞയും ചുവപ്പും നിറങ്ങൾ ചേരുന്ന സാരിയാണ് വീണ ധരിച്ചിട്ടുള്ളത്. ഇരുവരും സന്തോഷത്തോടെ ചിരിക്കുന്ന ചിത്രത്തിന് ഒപ്പം ‘ഓണാശംസകൾ’ എന്നും എഴുതിയിട്ടുണ്ട്. റിയാസ് ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ തന്നെ ഫോട്ടോ വൈറൽ ആയിരുന്നു. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.
ത്തകരും സാധാരണക്കാരും ഈ ഫോട്ടോയ്ക്കു താഴെ മന്ത്രികുടുംബത്തിന് വാരിയലാക്കിയാണ് ആശംസകൾ അറിയിക്കുന്നത്, വീണ വിജയൻ വലിയ വിവാദത്തിൽ നില്ക്കുമ്പോൾ ആണ് ഓണ ചിത്രം പുറത്ത് വരുന്നത്. എന്നും കേരള രാഷ്ട്രീയത്തിലെ സെലിബ്രേറ്റിയായി കഴിയുന്ന വീണയുടെ പുതിയ ചിത്രം വന്നതും ആരാധകരും വിമർശകരും അത് ഏറ്റെടുത്തു. വിവാദങ്ങളും പുതുപ്പള്ളി തിരഞ്ഞെടുപ്പിലും സജീവ ചർച്ച തന്നെയാണ് വീണാ വിജയൻ. എന്നാൽ ഒരു ടെൻഷനും എല്ല എന്നും ടെൻഷനും മറ്റും വിമർശകർക്കും എതിരാളികൾക്ക് എന്നും ഉള്ള വീണാ വിജയന്റെ ചിത്രം സോഷ്യൽ മീഡിയയിലും വൈറലാണ്.
The post ഊഞ്ഞാലിൽ വീണ, പുഞ്ചിരി തൂകി റിയാസ്, മന്ത്രിയുടെ ഓണച്ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ appeared first on Mallu Talks.
from Mallu Articles https://ift.tt/P2e7yvm
via IFTTT