മക്കൾക്കും അമേരിക്കൻ മരുമകൾക്കുമൊപ്പം ഓണം ആഘോഷിച്ച് നടി ലിസി ലക്ഷ്മി. ഓണപ്പുടവയുടുത്ത് അത്തപ്പൂക്കളമിട്ട് തൂശനിലയിൽ സദ്യവട്ടങ്ങൾ ആസ്വദിച്ച് മക്കളായ സിദ്ധാർഥ്, ഐശ്വര്യ, സിദ്ധാർഥിന്റെ ഭാര്യ മെർലിൻ ബാസ്സ് എന്നിവർക്കൊപ്പം ഓണം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ലിസി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
മലയാളത്തിന്റെ രാജാവിന്റെ വരവേൽക്കുന്ന നാളുകളിൽ എല്ലാ മലയാളികൾക്കും ലിസി ഓണാശംസകൾ നേരുകയും ചെയ്തു. നമ്മുടെ പ്രിയപ്പെട്ട രാജാവിനെ കേരളം വരവേൽക്കുന്ന ഈ വേളയിൽ നിങ്ങൾക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകളെന്ന് ലിസ്സി കുറിച്ചു.
പ്രിയദർശൻ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ലിസി. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ 16 വയസ്സ് മാത്രമായിരുന്നു ലിസിക്ക് പ്രായം. തുടർന്ന് പ്രിയദർശന്റെ ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ലിസിക്ക് കഴിഞ്ഞു. 1990 ഡിസംബറിൽ ഇരുവരും വിവാഹിതരായി. നീണ്ട 22 വർഷത്തെ ദാമ്പത്യം 2014 ൽ അവസാനിച്ചു.
2015 ലാണ് പിരിയാൻ തീരുമാനിച്ച വിവരം ഇരുവരും പ്രഖ്യാപിച്ചത്. അത് അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിച്ചു. എന്തുകൊണ്ട് പിരിയുന്നു എന്നു പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, പിരിയുന്നതിലെ വേദനയും ഇരുവരും പങ്കുവച്ചിരുന്നു. ആത്മസുഹൃത്തുക്കളായ സുരേഷ് കുമാറും മോഹൻലാലുമടക്കം പലരും പലതവണ ഇടപെട്ടിട്ടും അവരുടെ തീരുമാനം മാറ്റാനായിരുന്നില്ല. സംയുക്ത ഹർജി 2016 ൽ കോടതി തീർപ്പാക്കി നിയമപ്രകാരം വിവാഹമോചനം അനുവദിച്ചു. വേർപിരിഞ്ഞെങ്കിലും പല ചടങ്ങുകളിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി കാണാറുണ്ടായിരുന്നു.
The post അമേരിക്കൻ മരുമകൾക്കൊപ്പം സദ്യ കഴിച്ചും കഴിപ്പിച്ചും പൂക്കളമിട്ടും ഓണം ആഘോഷിച്ച് ലിസി, ചിത്രങ്ങൾ കാണാം appeared first on Mallu Talks.
from Mallu Articles https://ift.tt/V9XM3fZ
via IFTTT