അവന് അമ്മയെ ആവശ്യമുള്ള ഏറ്റവും വലിയ സമയമാണ്!!!മകൻ ജനിച്ച ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് മൈഥിലി

മലയാളത്തിന്റെ പ്രിയപ്പെട്ട നടി മൈഥിലി അമ്മയായതിനു ശേഷം കൂടുതൽ തിരക്കുകളിൽ ആണിപ്പോൾ. മകൻ നീൽ സമ്പത്തുമായുള്ള താരത്തിന്റെ ഓരോ നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

മലയാള സിനിമയിൽ സജീവമായ നടി മൈഥിലിയെ വിവാഹം കഴിച്ചിരിക്കുന്നത് ആർക്കിടെക്ട് ആയ സമ്പത്ത്നെ ആയിരുന്നു. ഒരു വർഷത്തിനു മുമ്പ് ആയിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വൈകാതെ തന്നെ താരങ്ങളുടെ ജീവിതത്തിലേക്ക് കണ്മണിയും എത്തി. മകൻ ജനിച്ച ശേഷമാണ് നടി കൂടുതൽ മനസ്സുതുറക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം മകൻറെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കെന്നു.

ഒരു അമ്മ എന്ന നിലയിൽ കുഞ്ഞിൻറെ ഓരോ കാര്യങ്ങളും സന്തോഷത്തോടുകൂടിയാണ് ചെയ്യുന്നത്. പ്രസവശേഷം നിരവധി അവസരങ്ങൾ മലയാള സിനിമയിൽ നിന്നും വന്നിരുന്നു.പക്ഷേ മകനെ വിട്ടു നിന്നുകൊണ്ട് സിനിമയിൽ അഭിനയിക്കാൻ തനിക്ക് താല്പര്യം ഇല്ല.ഏറ്റവും വലിയ സമയമാണ് ഇത്. അമ്മയില്ലാതെ അവനെക്കൊണ്ട് ഇപ്പോൾ ഒന്നിനും സാധിക്കില്ല.സിനിമയിൽ നല്ല കഥാപാത്രങ്ങൾ ഇനിയും വരും.പക്ഷേ മകന് അമ്മയെ ഇപ്പോൾ അത്രയേറെ പ്രാധാന്യമുണ്ടെന്നും മൈഥിലി പറയുന്നു.

ജീവിതത്തിൽ അടക്കവും പുതുക്കവും എന്നത് ഇപ്പോളാണെന്ന് താരത്തിന്റെ ഭർത്താവ് മനസ്സ് തുറന്നു. ആദ്യം കെട്ടഴിച്ചുവിട്ട പട്ടം പോലെ ആയിരുന്നു ജീവിതം എന്നാൽ ഇപ്പോൾ മകൻ വന്നശേഷം ഓരോ കാര്യങ്ങളും മാറിമറിഞ്ഞിരിക്കുകയാണ്. അവനാണ് തങ്ങളുടെ ജീവിതത്തിലെ ഇപ്പോൾ എല്ലാം എന്നും  ഭർത്താവും പറയുന്നു. മകൻ ജനിച്ച ശേഷം ഒരു ഫോട്ടോഷൂട്ട് സംഘടിപ്പിച്ചിരുന്നു. അപ്പോഴൊക്കെ അവൻ മുഴുവൻ സമയവും കരച്ചിലായിരുന്നു. അപ്പോഴാണ് പൂർണ്ണമായും അവൻറെ കൂടെ തന്നെ നിൽക്കണം എന്ന് തോന്നിത്തുടങ്ങിയത്.ഒരു പ്രായം വരെ അവന് അമ്മയെ വളരെ അത്യാവശ്യമാണെന്നുള്ള എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ ഇപ്പോൾ അത്തരത്തിലുള്ള തിരക്കുകൾ കൂടി ഒഴിവാക്കി വെച്ചിരിക്കുകയാണ്

The post അവന് അമ്മയെ ആവശ്യമുള്ള ഏറ്റവും വലിയ സമയമാണ്!!!മകൻ ജനിച്ച ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് മൈഥിലി appeared first on Viral Max Media.



from Mallu Articles https://ift.tt/Bjukr8z
via IFTTT
Previous Post Next Post