എന്തെ ഹൃദയതാളം മുറുകിയോ? ഉണ്ണിക്കൊപ്പമുള്ള വിഡിയോയുമായി അനുശ്രീ, നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടെയെന്ന് ആരാധകര്‍

എന്തെ ഹൃദയതാളം മുറുകിയോ, ഉണ്ണിക്കൊപ്പമുള്ള വിഡിയോയുമായി അനുശ്രീ, നിങ്ങൾക്ക് കല്യാണം കഴിച്ചൂടെയെന്ന് ആരാധകർ മലയാളത്തിലെ ഇഷ്ട താരങ്ങളാണ് ഉണ്ണി മുകുന്ദനും അനുശ്രീയും. അടുത്തിടെ ഇരുവരേയും വാർത്തകളിൽ നിറച്ചത് മിത്ത് വിവാദത്തിലെ പ്രതികരണത്തിന്റെ പേരിലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള വിഡിയോ ആണ്.

അനുശ്രീ ആണ് ഉണ്ണി മുകുന്ദനൊപ്പമുള്ള വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എന്തെ ഹൃദയതാളം മുറുകിയോ… ഏനോ ഹൃദയം ധീം ധീം സൊല്ലുതെ- എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച്‌ നടന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ച്‌ വേദി പങ്കിട്ടിരുന്നു. ഇവിടെ നിന്ന് പകർത്തിയതാണ് ദൃശ്യങ്ങൾ.

മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയമായ താരമാണ് അനുശ്രീ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സിലിടം നേടിയത്. ഫൊട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

സൂര്യ ടി വി ൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷേയിലൂടെയാണ് അനുശ്രീ സിനിമയിലെത്തുന്നത്. ലാൽ ജോസിന്റെ ‘ഡയമണ്ട് നെക്ളേസ്’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അഭിനേത്രി എന്ന നിലയിലുളള തന്റെ സ്ഥാനം നേടിയെടുക്കാനും അനുശ്രീയ്ക്കു കഴിഞ്ഞു. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ ആണ് അനുശ്രീ അവസാനം അഭിനയിച്ച ചിത്രം.

The post എന്തെ ഹൃദയതാളം മുറുകിയോ? ഉണ്ണിക്കൊപ്പമുള്ള വിഡിയോയുമായി അനുശ്രീ, നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടെയെന്ന് ആരാധകര്‍ appeared first on Mallu Talks.



from Mallu Articles https://ift.tt/iXlGzCU
via IFTTT
Previous Post Next Post