25 കോടിയിലേറെ വരുന്ന വസ്തുക്കൾ തട്ടിയെടുത്തു!!! പരാതിപ്പെട്ടപ്പോൾ വധഭീഷണി : ആരോപണമുയർത്തി ഗൗതമി

തെന്നിന്ത്യൻ സിനിമയിൽ നിരവധി നായകന്മാരുടെ നായകയായി അഭിനയിച്ച പ്രേക്ഷകശ്രദ്ധ നേടിയെടുത്ത താരമാണ് ഗൗതമി. മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള ഗൗതമി ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. താരത്തെയും കുടുംബത്തെയും സംബന്ധിച്ച ഏറ്റവും പുതിയ വാർത്തയാണ് തെന്നിന്ത്യൻ മാധ്യമങ്ങൾ പുറത്തുവിടുന്നത്.

25 കോടിയിലധികം വരുന്ന സ്വത്തുവകകൾ താരത്തിന്റെ തട്ടിയെടുത്തു എന്നാണ് പരാതി. ചെന്നൈ സിറ്റി പോലീസ് കമ്മീഷണർക്ക് നടിയും മകളും പരാതി നൽകിയിട്ടുണ്ട്. താരത്തിന്റെയും മകളുടെയും പേരിലുള്ള ചെന്നൈയിലെ 25 ഏക്കർ വരുന്ന വസ്തു വിൽക്കാൻ തീരുമാനമായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചെന്നൈയിലെ ബിൽഡർ ആയ അളകപ്പനും ഭാര്യയും താരത്തെ സഹായിച്ചിരുന്നു. ഇവരോടുള്ള വിശ്വാസം കൊണ്ട് പവർ ഓഫ് അറ്റോണി കൈമാറിയിരുന്നു എന്നും ഇപ്പോൾ തന്നെ സ്വത്തുക്കൾ ഇവൾ അപഹരിച്ചുവെന്ന് നടി പറയുന്നു. 25 കോടിയിലധികം വരുന്ന സ്വത്തുക്കൾ ആണ് നഷ്ടപ്പെട്ടിട്ടുള്ളത്.

സ്വത്തുക്കൾ തങ്ങളുടെ പക്കൽ നിന്നും പോയിട്ടുണ്ടെങ്കിൽ മകളുടെ ജീവിതം പാതിവഴിയിൽ ആകുമെന്നും ഗൗതമി അറിയിച്ചു. തുടർന്ന് സ്വത്വ വകകൾ തിരിച്ചുനൽകാൻ അളഗപ്പനോട് ആവശ്യപ്പെട്ടപ്പോൾ രാഷ്ട്രീയ ഗുണ്ടകളെ വെച്ച് തങ്ങളെ ഭീഷണിപ്പെടുത്തി എന്നും വധഭീഷണി മുഴക്കി എന്നും നടി പരാതിയിൽ ഉൾപ്പെടുത്തി.ചെന്നൈയിലെ പോലീസ് അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ ഗൗതമികൾ മകൾ സുബ്ബലക്ഷ്മി യോടൊപ്പം വിശേഷങ്ങൾ ഒക്കെ പങ്കുവയ്ക്കാറുണ്ട്. മകളും അമ്മയും ചെന്നൈയിലാണ് താമസം.

The post 25 കോടിയിലേറെ വരുന്ന വസ്തുക്കൾ തട്ടിയെടുത്തു!!! പരാതിപ്പെട്ടപ്പോൾ വധഭീഷണി : ആരോപണമുയർത്തി ഗൗതമി appeared first on Viral Max Media.



from Mallu Articles https://ift.tt/4eYjOHb
via IFTTT
Previous Post Next Post