അമ്മ ഇവിടെ ഇല്ലാത്തതുകൊണ്ട് എനിക്ക് സങ്കടം വരുന്നു.. വേഗം വന്ന് എന്നെ ഒന്ന് കെട്ടിപ്പിടിക്കൂ, മുക്തയ്ക്ക് കത്തെഴുതി കണ്മണി

വർഷങ്ങളായി മലയാളികൾക്ക് സുപരിചിതയായ മുഖങ്ങളിലൊന്നാണ് നടി മുക്തയുടേത്. വിവാഹത്തിന് മുൻപ് സിനിമയിൽ സജീവമായിരുന്ന മുക്ത വിവാഹശേഷം മിനിസ്ക്രീൻ രംഗത്താണ് ശ്രദ്ധ പതിപ്പിച്ചത്. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. കിയാര എന്നൊരു മകളാണ് ഇവർക്കുള്ളത്. മുക്തയുടെ പാത പിന്തുടർന്ന് കണ്മണി എന്ന് വിളിക്കുന്ന കിയാരയും ഇന്ന് അഭിനയത്തിൽ സജീവമാണ്. പത്താം വളവ്, പാപ്പൻ, കിങ് ഓഫ് കൊത്ത തുടങ്ങി നിരവധി സിനിമകളിൽ കിയാര അഭിനയിച്ച് കഴിഞ്ഞു. മുക്തയുടെയും റിമിയുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ കണ്മണി മുൻപ് തന്നെ പ്രേക്ഷകർക്ക് പരിചിതയാണ്.

കിയാരയുടെ എല്ലാ വിശേഷങ്ങളും ഇരുവരും യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കിയാര തനിക്ക് എഴുതിയ ഒരു കത്ത് പങ്കുവെച്ചിരിക്കുകയാണ് മുക്ത. കണ്മണിയുടെ ക്യൂട്ട് കത്ത് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. സ്‌പെല്ലിങ് മിസ്റ്റേക്കുകളും ഗ്രാമര്‍ മിസ്റ്റേക്കുകളും ഉണ്ടെങ്കിലും കിയാര പറയാന്‍ ഉദ്ദേശിച്ച കാര്യം അതേ ഫീലോടെ മുക്തയിലേക്കും, വായിക്കുന്ന നമ്മളോരോരുത്തരിലേക്കും എത്തും. അത്തരത്തിലാണ് കിയാര സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത്.

ഷൂട്ടിങിന് പോയ അമ്മയെ മിസ്സ് ചെയ്യുന്ന ഒരു മകളുടെ സങ്കടമാണ് കത്തിൽ. ‘അമ്മ ഇവിടെ ഇല്ലാത്തതുകൊണ്ട് എനിക്ക് സങ്കടം വരുന്നു. എന്റെയൊപ്പം വന്ന് കിടന്നുറങ്ങാമോ. വേഗം വന്ന് എന്നെ ഒന്ന് കെട്ടിപ്പിടിക്കൂ. ഞാന്‍ അമ്മയ്ക്ക് വേണ്ടി കാത്തിരിക്കുയാണ്. ഓകെ അമ്മ. എല്ലാ ആശംസകളും.. സങ്കടപ്പെടേണ്ട,’ എന്നാണ് കിയാര കത്തിൽ കുറിച്ചിരിക്കുന്നത്.സങ്കടത്തോടെ നിന്നെ ഞാനും മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞാണ് മുക്ത മകളുടെ കത്ത് പങ്കുവെച്ചിരിക്കുന്നത്. ‘നിന്നെ കിട്ടിയ ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് പറയാന്‍ കഴിയില്ല.

അത്രയധികം സ്‌നേഹവും സന്തോഷവും കൊണ്ട് നീ എന്റെ ഹൃദയം നിറച്ചു. ലവ് യു ഡാ ചക്കരേ’, എന്നും മുക്ത എഴുതി.ഭാമ, സരയു മോഹന്‍ തുടങ്ങി നിരവധി സെലിബ്രിറ്റികളും പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. സ്‌പെല്ലിങും ഗ്രാമറും ഒന്നും നോക്കേണ്ട, എന്താണോ പറയാന്‍ ആഗ്രഹിച്ചത് അത് വളരെ ഭംഗിയായി അവള്‍ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് ആരാധകരുടെ കമന്റുകൾ. നിരവധി പേരാണ് അമ്മയ്ക്കും മകൾക്കും അഭിനന്ദനങ്ങളും ആശംസകളുമായി എത്തുന്നത്.

The post അമ്മ ഇവിടെ ഇല്ലാത്തതുകൊണ്ട് എനിക്ക് സങ്കടം വരുന്നു.. വേഗം വന്ന് എന്നെ ഒന്ന് കെട്ടിപ്പിടിക്കൂ, മുക്തയ്ക്ക് കത്തെഴുതി കണ്മണി appeared first on Mallu Talks.



from Mallu Articles https://ift.tt/ptU3eAz
via IFTTT
Previous Post Next Post