ഷിയാസ് കരീം വിവാഹിതനാകുന്നു, ആശംസകളും പരിഭവങ്ങളുമായി സോഷ്യൽ മീഡിയ

ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയും മോഡലും അഭിനേതാവുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ഷിയാസിന്റെ എൻഗേജ്മെന്റ് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. റെഹാനയാണ് വധു. ഓഗസ്റ്റ് 20നായിരുന്നു വിവാഹ നിശ്ചയം. എന്നാൽ എൻഗേജ്മെന്റ് വിശേഷം ഇപ്പോഴാണ് ഷിയാസ് ആരാധകരെ അറിയിച്ചത്.

എന്നന്നേക്കുമായുള്ള ഞങ്ങളുടെ തുടക്കം. സ്‌നേഹവും ചിരിയുമായി സന്തോഷകരമായൊരു തുടക്കമെന്ന ക്യാപ്ഷനോടെ രെഹനയാണ് ഷിയാസിനെ മെൻഷൻ ചെയ്ത് എൻഗേജ്‌മെന്റ് ചിത്രം പങ്കുവെച്ചത്. അതീവ സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന ഷിയാസിനെ ഫോട്ടോയിൽ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസകൾ അറിയിച്ചിട്ടുള്ളത്.

അൻസിബ ഹസനായിരുന്നു ആദ്യം ആശംസ അറിയിച്ചിട്ടുള്ളത്. മോനെ കൺഗ്രാറ്റ്‌സ്, എന്നാലും നമ്മളെ വിളിച്ചില്ലെന്നായിരുന്നു ശ്രിനിഷ് അരവിന്ദിന്റെ കമന്റ്. പേളി മാണിയും ആശംസ അറിയിച്ചിരുന്നു. ബ്രോ കൺഗ്രാറ്റ്‌സ് എന്നാലും അറിയിക്കാമായിരുന്നുവെന്നാണ് ബഷീർ ബഷി കമന്റ് ചെയ്തത്. ലിന്റു റോണി, ആലീസ് ക്രിസ്റ്റി, ശ്രീവിദ്യ മുല്ലച്ചേരി, അനുമോൾ, റോഷൻ, സാധിക തുടങ്ങിയവരും ആശംസ അറിയിച്ചിരുന്നു.

പെരുമ്പാവൂർ സ്വദേശിയായ ഷിയാസ് മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. ബൾഗേറിയയിൽ നടന്ന ‘മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018’-ൽ ആദ്യ അഞ്ചു പേരിൽ ഒരാളായും ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തിൽ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്. സ്റ്റാർ മാജിക് ഷോയിലൂടെയും ഏറെ സുപരിചിതനാണ് ഷിയാസ്.

The post ഷിയാസ് കരീം വിവാഹിതനാകുന്നു, ആശംസകളും പരിഭവങ്ങളുമായി സോഷ്യൽ മീഡിയ appeared first on Mallu Talks.



from Mallu Articles https://ift.tt/ItA0nEr
via IFTTT
Previous Post Next Post