‘ജയേട്ടാ എന്നെ ഓർമ്മയുണ്ടോ?’ എന്ന് തിരക്കി കുഞ്ഞു ആരാധകൻ, വളർന്ന് വലിയ സുന്ദരനായി പോയെന്ന് ജയസൂര്യ

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് ജയസൂര്യ. കോമഡി വേഷങ്ങളിലെ മിന്നും പ്രകടനമായിരുന്നു മുമ്പ് ജയസൂര്യ എന്നാൽ. എന്നാൽ പിന്നീട് കഥ മാറി. സീരിയസായ വേഷങ്ങൾ ചെയ്യുന്നതിലേക്ക് താരം വളർന്നിരിക്കുകയാണ്. ഇപ്പോഴിതാ മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവുമൊക്കെ നേടാൻ ജയസൂര്യയ്ക്ക് സാധിച്ചു.

ജയസൂര്യയുടേതായി പുറത്തിറങ്ങിയ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ജൂൺ ലൂഥർ എന്ന ചിത്രം ഏറെ പ്രശംസയും ഇതിനിടെ സ്വന്തമാക്കിയിരുന്നു. ചിത്രം മേയ് 27ന് റിലീസായി ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. കുറ്റാന്വേഷണ കഥയായിരുന്നു ജോൺ ലൂഥർ. ചിത്രത്തിൽ കേൾവി ശക്തി കുറയുന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു ജയസൂര്യ വേഷമിട്ടത്.

അതേസമയം, കൈനിറയെ ചിത്രങ്ങളാണ് ജയസൂര്യയുടേതായി വരാനിരിക്കുന്നത്. ഈശോ, എന്താടാ സജി, റൈറ്റർ, ആട് 3, കത്തനാർ, തുടങ്ങിയ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്ന ചിത്രമായ കത്തനാർ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് സിനിമയാണ്.

സൂപ്പർ ഹിറ്റായി മാറിയ ആട് ടുവിന്റെ മൂന്നാം ഭാഗത്തിനായും ആരാധകർ കാത്തിരിക്കുകയാണ്. ജയസൂര്യ ഏകദേശം നൂറോളം സിനിമകളിലാണ് അഭിനയിച്ചത്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും നായകനായും വില്ലനായും താരം തിളങ്ങുകയാണ് .

The post ‘ജയേട്ടാ എന്നെ ഓർമ്മയുണ്ടോ?’ എന്ന് തിരക്കി കുഞ്ഞു ആരാധകൻ, വളർന്ന് വലിയ സുന്ദരനായി പോയെന്ന് ജയസൂര്യ appeared first on Mallu Talks.



from Mallu Articles https://ift.tt/1jBzMPI
via IFTTT
Previous Post Next Post