43 ആയിട്ടും വിവാഹം കഴിച്ചില്ല, പ്രണയം തകര്‍ന്നത് മാത്രമല്ല, എനിക്ക് പേടിയാണ് വിവാഹത്തേക്കുറിച്ച്‌ വെളിപ്പെടുത്തി നന്ദിനി

മലയാളത്തില്‍ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് നന്ദിനി. പ്രണയ നായികയായി നിരവധി സിനിമകളിലാണ് അഭിനയിച്ചത്. എന്നാല്‍ ജീവിതത്തില്‍ അവര്‍ വിവാഹത്തോട് നോ പറയുകയായിരുന്നു. 43ാം വയസിലും അവിവാഹിതയായി തുടരുകയാണ് നന്ദിനി. ഇപ്പോള്‍ വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

പ്രണയം തകര്‍ന്നതു മാത്രമല്ല വിവാഹം കഴിക്കാതിരിക്കാൻ കാരണമായത് എന്നാണ് നന്ദിനി പറഞ്ഞത്. ‘അക്കാലത്ത് കല്യാണം കഴിഞ്ഞാല്‍ ഇൻഡസ്ട്രിയില്‍ നിലനില്‍ക്കാൻ പറ്റില്ല. എനിക്കും എന്റെ കാമുകനും ആറ് വയസിന്റെ വ്യത്യാസമുണ്ട്. അദ്ദേഹത്തിന് പ്രായം കൂടി വന്നു. കാത്തിരിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഞങ്ങള്‍ ബ്രേക്കപ്പായി. അല്ലെങ്കില്‍ ഞാൻ സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമായിരുന്നു.’- നന്ദിനി പറഞ്ഞു.

വിവാഹമെന്നത് വലിയ കാര്യമാണെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തനിക്ക് പേടിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ചുരുങ്ങിയത് ഇരുപത് വര്‍ഷത്തേക്കെങ്കിലും ഉള്ള കരാറാണ്. അതിനിടെ ഉയര്‍ച്ചകളും താഴ്ചകളും വരുന്നത് അഭിമുഖീകരിക്കാൻ ധൈര്യം വേണം. ഉത്തരവാദിത്വം ഒരുപാട് ഉള്ളതിനാല്‍ വിവാഹവും കുട്ടികളുമാെക്കെ ഇപ്പോഴും പേടിയുള്ള കാര്യമാണ്. വിവാഹബന്ധത്തിലേക്ക് കടക്കാനുള്ള പക്വത എനിക്കുണ്ടെന്ന് തോന്നിയിരുന്നില്ല. വിവാഹം ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന ആളല്ലേ എന്ന് സ്വയം ചോദിച്ചിരുന്നു. പക്ഷേ, വിവാഹ ജീവിതത്തില്‍ സന്തുഷ്ടരായവരും ഉണ്ട്. എനിക്ക് അതിന് പറ്റിയില്ല.- നന്ദിനി പറഞ്ഞു.

തന്റെ മുൻ കാമുകനെക്കുറിച്ചും നന്ദിനി പറഞ്ഞു. മുൻ കാമുകൻ വിവാഹം ചെയ്തു, അയാള്‍ക്ക് കുട്ടികളുമുണ്ട്. ഇപ്പോഴും താൻ അദ്ദേഹവുമായി സംസാരിക്കാറുണ്ടെന്നാണ് താരം പറഞ്ഞത്.

The post 43 ആയിട്ടും വിവാഹം കഴിച്ചില്ല, പ്രണയം തകര്‍ന്നത് മാത്രമല്ല, എനിക്ക് പേടിയാണ് വിവാഹത്തേക്കുറിച്ച്‌ വെളിപ്പെടുത്തി നന്ദിനി appeared first on Mallu Talks.



from Mallu Articles https://ift.tt/rnIPWiB
via IFTTT
Previous Post Next Post