ഞങ്ങൾക്കിടയിൽ റൊമാന്റിക് സ്പാർക്ക് ഒന്നും ഉണ്ടായിട്ടില്ല, കുറച്ചാളുകൾ ചേർത്ത് ആക്കിയതാണ്, വന്ന സ്ഥിതിക്ക് ആയിക്കോട്ടേന്ന് വിചാരിച്ചു, ബിന്ദു പണിക്കരും സായ് കുമാറും

മലയാളത്തിന്റെ പ്രിയ പ്പെട്ട അഭിനേതാക്കളാണ് ബിന്ദു പണിക്കരും സായി കുമാറും. ഇരു വരുടെയും കുടുംബ വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. തങ്ങളുടെ പ്രണയ വിവാഹത്തെകുറിച്ചുള്ള ചോദ്യത്തിന് ഇരുവരും നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഞങ്ങള്‍ക്കങ്ങനെ റൊമാന്റിക് സ്പാര്‍ക്കൊന്നുമുണ്ടായിട്ടില്ല. അത് കുറച്ച് ആള്‍ക്കാരെല്ലാം ചേര്‍ത്ത് ആക്കിയതാണ്. ഞങ്ങള്‍ രണ്ടും രണ്ട് വഴിയിലൂടെ പോയതാണ്. അതിനെ എവിടെയോ കൊണ്ടു വന്ന് കുറച്ച് ആള്‍ക്കാര്‍ ഉരച്ച് അതിനകത്ത് നിന്ന് തീ വന്നതാണ്. വന്ന സ്ഥിതിക്ക് ആയിക്കോട്ടേന്ന് വിചാരിച്ചു. അത്രയേ സംഭവിച്ചുള്ളൂ എന്നാണ് അഭിമുഖത്തില്‍ ഇരുവരും പറഞ്ഞത്.

ഭർത്താവിന്റെ വിയോഗശേഷം ഇന്‍ഡസ്ട്രിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന സമയത്താണ് അമേരിക്കന്‍ ഷോയിലേക്ക് ക്ഷണം ലഭിച്ചത്. സഹോദരന്റെ നിർബന്ധമായിരുന്നു അതിൽ താനും പങ്കെടുക്കണം എന്നത്. സായ് ചേട്ടനും ആ ഷോയിലുണ്ടായിരുന്നു. അതിന് ശേഷം പല കഥകളും പ്രചരിക്കുന്നുണ്ടായിരുന്നു. പിന്നെയാണ് സായ് ചേട്ടനും ചേച്ചിയുടെ ഭര്‍ത്താവും ആലോചനയുമായി വന്നത്’ ബിന്ദു പണിക്കർ പറഞ്ഞു

മകളെക്കുറിച്ചായിരുന്നു തന്റെ ചിന്തയെന്നും മകളുടെ കാര്യം ഒക്കെയാണ് എന്നറിഞ്ഞതോടെയാണ് വിവാഹത്തിന് സമ്മതിച്ചതെനും നടി വ്യക്തമാക്കിയിരുന്നു. സ്‌ക്രീനില്‍ വില്ലനാവാറുണ്ടെങ്കിലും ജീവിതത്തില്‍ സായ് കുമാർ വളരെ സോഫ്റ്റാണെന്നാണ് ബിന്ദു പണിക്കര്‍ പറഞ്ഞത്. ഏറെ കാലമായി ലിവിങ് ടുഗദറിലായിരുന്ന താരങ്ങൾ ആറു വർഷം മുൻപാണ് വിവാഹിതരാവുന്നത്.

The post ഞങ്ങൾക്കിടയിൽ റൊമാന്റിക് സ്പാർക്ക് ഒന്നും ഉണ്ടായിട്ടില്ല, കുറച്ചാളുകൾ ചേർത്ത് ആക്കിയതാണ്, വന്ന സ്ഥിതിക്ക് ആയിക്കോട്ടേന്ന് വിചാരിച്ചു, ബിന്ദു പണിക്കരും സായ് കുമാറും appeared first on Mallu Talks.



from Mallu Articles https://ift.tt/9NlGSfJ
via IFTTT
Previous Post Next Post