ഏഴ് വർഷത്തെ ഭരണ വിരുദ്ധ മനോഭാവം, ചാണ്ടി ഉമ്മൻ ജയിക്കാനുള്ള കാരണങ്ങൾ എണ്ണി എണ്ണി പറഞ്ഞ് അഖിൽ മാരാർ

ചാണ്ടി ഉമ്മന്റെ പുതുപ്പള്ളിയിലെ വിജയത്തിൽ പ്രതികരണവുമായി ബിഗ് ബോസ് താരവും സംവി ധായകനുമായ അഖിൽ മാരാർ രം​ഗത്ത്. ചാണ്ടി ഉമ്മനെ അഭിനന്ദിച്ച അഖിൽ മാരാർ, അദ്ദേഹം ജയി ക്കാനുള്ള മൂന്ന് കാരണങ്ങളും വിശദീകരിച്ചു. അഭിനന്ദനങ്ങൾ പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ.. കൂട്ടത്തിൽ ഓരോർമപെടുത്തൽ കൂടി എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സന്ദേശമാണ് അഖിൽ മാരാർ പങ്ക​ിട്ടത്

ഈ വിജയത്തിന്റെ പ്രധാന കാരണം ഉമ്മൻ ചാണ്ടിയുടെ പൊതു പ്രവർത്തനങ്ങളിലെ നന്മയാണ്. ഉമ്മൻ ചാണ്ടി സാറിനെക്കാൾ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ വിജയിച്ചു എന്ന് പറയുമ്പോഴും യഥാർഥത്തിൽ ജയിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണെന്ന് അഖിൽ പറയുന്നു. ഉമ്മൻ ചാണ്ടി സാറിനെ തള്ളിപ്പറഞ്ഞ, പരി ഹസിച്ച, എതിർത്തിട്ടുള്ള ഇടതു പക്ഷ അനുഭാവികൾ പോലും മനസ്സറിഞ്ഞ് പശ്ചാത്തപിച്ച് ചാണ്ടി ഉമ്മന് പിന്തുണ നൽകിയിട്ടുണ്ടെന്നും അഖിൽ പറഞ്ഞു.

അഖിലിന്റെ വാക്കുകൾ ഇങ്ങനെ ‘എന്റെ സുഹൃത്തും പുതുപ്പള്ളിക്കാർക്ക് ഏറെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിന്റെ മകനുമായ ചാണ്ടി ഉമ്മന് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ അറിയിക്കുന്നു. അഭിനന്ദനങ്ങൾക്കൊപ്പം ചില കാര്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് കിട്ടുന്ന സമയത്ത് മനസ്സിൽ സൂക്ഷിക്കുക. 2019ൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റ് കോൺഗ്രസിനു ലഭിച്ചപ്പോൾ ഞാൻ എഴുതിയത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നാണ്.

വിജയിക്കുമ്പോൾ എപ്പോഴും വിജയത്തിന്റെ കാരണം നമ്മൾ മനസിലാക്കിയിരിക്കണം. ഉമ്മൻ ചാണ്ടി സാറിനെക്കാൾ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ വിജയിച്ചു എന്ന് പറയുമ്പോഴും യഥാർഥത്തിൽ വിജയിച്ചത് ഉമ്മൻ ചാണ്ടി തന്നെയാണ്. ഉമ്മൻ ചാണ്ടി സാറിനോടുള്ള ജനങ്ങളുടെ അതിയായ സ്‌നേഹമാണ് ഇവിടെ ചാണ്ടിയുടെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി മാറുന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിന്റെ കാരണം നമ്മൾ കണ്ടെത്തണം. എന്നാലെ വിജയിച്ച് മുന്നോട്ടുപോകാൻ കഴിയൂ. ഇന്നത്തെ ഈ വിജയത്തിന്റെ പ്രധാന കാരണം ഉമ്മൻ ചാണ്ടി സാറിന്റെ പൊതു പ്രവർത്തനങ്ങളിലെ നന്മയാണ്.

The post ഏഴ് വർഷത്തെ ഭരണ വിരുദ്ധ മനോഭാവം, ചാണ്ടി ഉമ്മൻ ജയിക്കാനുള്ള കാരണങ്ങൾ എണ്ണി എണ്ണി പറഞ്ഞ് അഖിൽ മാരാർ appeared first on Mallu Talks.



from Mallu Articles https://ift.tt/SEa1nty
via IFTTT
Previous Post Next Post