നിങ്ങൾ ഇല്ലാതെ ഈ ചിത്രം കമ്പ്ലീറ്റ് ആവില്ല :  പാപ്പുവിന്റെ പിറന്നാളാഘോഷിച്ച് അമൃതയും അഭിരാമിയും

സോഷ്യൽ മീഡിയയിലൂടെയും പിന്നണി ഗാനരംഗത്തിലൂടെയും വളരെ സജീവമായ താരമാണ് അമൃത സുരേഷ്. ഇപ്പോഴിത താരത്തിന്റെ മകൾ അവന്തികയുടെ പിറന്നാൾ വിശേഷമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിരിക്കുന്നത്.

നിരവധി പേരാണ് താരപുത്രിക്ക് ആശംസകളുമായി രംഗത്തെത്തിരിക്കുന്നത്. വളരെ ചെറിയ ആഘോഷത്തിൽ ആയിരുന്നു പിറന്നാൾ ചടങ്ങ് നടത്തിയത്. അതുകൊണ്ടുതന്നെ അമൃതയിൽ സഹോദരയും മകളും അമ്മയും ഒന്നിച്ചുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്. ചിത്രം അപൂർണ്ണമാണെന്നും അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും അമൃത ക്യാപ്ഷൻ ആയി കൊടുത്തിട്ടും ഉണ്ട്.

ഈ അടുത്ത് ആയിരുന്നു അമൃതയുടെയും അഭിരാമിയുടെയും അച്ഛനായ സുരേഷ് മരണപ്പെടുന്നത്. അച്ഛൻറെ മരണം കഴിഞ്ഞ് ഒരുപാട് നാളുകൾ ആയിട്ടില്ല. അതുകൊണ്ട് തന്നെ ആഘോഷങ്ങളും ഇല്ലായിരുന്നു. ഈ ചിത്രം നിങ്ങൾ ഇല്ലാതെ ഒരിക്കലും പൂർണ്ണമാകില്ലെന്നും അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും അമൃത സുരേഷ് ചിത്രങ്ങൾക്ക് താഴെ നൽകിയ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

അതേസമയം അമൃതയെ മാത്രമല്ല ഗോപി സുന്ദറും ചിത്രത്തിൽ ഇല്ലല്ലോ എന്ന ആശങ്കയും ആരാധകർ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ അടുത്തകാലത്തായി അമൃതയും ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ പങ്കെടാറില്ല. ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിനൊക്കെയുള്ള മറുപടിയുമായി ഗോപി സുന്ദർ ഇരുവർക്കൊപ്പം ഉള്ള ചിത്രം വീണ്ടും പങ്കിട്ടിരുന്നു. പിന്നീടു ഇരുവരും സോഷ്യൽ മീഡിയയിൽ അധികം ആക്റ്റീവ് ആയി കണ്ടില്ല. ഇപ്പോൾ പാപ്പുവിന്റെ പിറന്നാളിനും ഗോപി സുന്ദർ എത്തിയിട്ടില്ലാത്തത് ആരാധകരിൽ വീണ്ടും സംശയമുണ്ടാക്കുന്നു.

The post നിങ്ങൾ ഇല്ലാതെ ഈ ചിത്രം കമ്പ്ലീറ്റ് ആവില്ല :  പാപ്പുവിന്റെ പിറന്നാളാഘോഷിച്ച് അമൃതയും അഭിരാമിയും appeared first on Viral Max Media.



from Mallu Articles https://ift.tt/5fJ84Fo
via IFTTT
Previous Post Next Post