സ്വപ്നം പോലൊരു പിറന്നാൾ ആഘോഷം, മലേഷ്യയിൽ ഉയിരിന്റെയും ഉലകത്തിന്റെയും പിറന്നാൾ ഗംഭീരമാക്കി നയൻസും വിക്കിയും

മക്കളുടെ ആദ്യത്തെ പിറന്നാൾ മലേഷ്യയിൽ ആഘോഷിച്ച് നയൻ താരയും വിഘ്നേഷ് ശിവനും. ഇപ്പോഴിതാ മക്കളുടെ പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഓമനകുഞ്ഞുങ്ങൾക്കു വേണ്ടി കേക്ക് ഒരുക്കിയ ഫാൻസി കസ്റ്റം കേക്ക് ആണ് അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവച്ചത്. ഗംഭീര ആഘോഷമാണ് വിക്കിയും നയൻസും മക്കൾക്കായി ഒരുക്കിയത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രം വിഘ്നേശ് ശിവനും പങ്കുവച്ചിരുന്നു.

സ്വപ്നം പോലൊരു പിറന്നാൾ ആഘോഷം എന്നാണ് വിഘ്നേശ് ചിത്രത്തിനൊപ്പം അടിക്കുറിപ്പായി കുറിച്ചത്. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ വച്ചാണ് ജന്മദിനാഘോഷം നടത്തിയത്.

താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് ഉയിരിനും ഉലകത്തിനും പിറന്നാൾ ആശംസകളുമായി എത്തുന്നത്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീൽ എൻ. ശിവ എന്നും ഉലകിനെ ദൈവിക് എൻ. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്. ഷാറുഖ് ഖാൻ നായകനായ ‘ജവാൻ’ ആണ് നയൻതാരയുടേയി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ സിനിമ. ജയം രവി നായകനായെത്തുന്ന ഇരൈവൻ ആണ് നടിയുടെ പുതിയ റിലീസ്.

The post സ്വപ്നം പോലൊരു പിറന്നാൾ ആഘോഷം, മലേഷ്യയിൽ ഉയിരിന്റെയും ഉലകത്തിന്റെയും പിറന്നാൾ ഗംഭീരമാക്കി നയൻസും വിക്കിയും appeared first on Mallu Talks.



from Mallu Articles https://ift.tt/jYWTVc7
via IFTTT
Previous Post Next Post