ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്നു വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് ദിവ്യ ഉണ്ണി. നീയെത്ര ധന്യയെന്ന ചിത്രത്തിലൂടെയാണ് ദിവ്യ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തു നായികയായും സഹ നായികയായുമൊക്കെ നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം ദിവ്യ അഭിനയിച്ചിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന താരം ഇന്നും നൃത്തലോകത്ത് വളരെ സജീവമാണ്.
വിവാഹശേഷം കുടുംബവുമൊത്ത് വിദേശത്തേക്ക് ചേക്കേറിയ ദിവ്യ അവിടെ നൃത്തവിദ്യാലയം നടത്തുകയാണ്. നിരവധി വിദ്യാർത്ഥികളാണ് ദിവ്യയ്ക്ക് കീഴിൽ നൃത്തം അഭ്യസിക്കുന്നത്. നൃത്തമില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റില്ലെന്ന് താരം അടുത്തിടെ ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ ദിവ്യ പങ്കിട്ട ഒരു കുറിപ്പാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.
മാതാ അമൃതാനന്ദമായി അമ്മ കൂടെയുള്ളത് തന്റെ ജീവിതത്തിൽ ഒരു അനുഗ്രഹമായി കരുതുന്നുവെന്നും, അമ്മയുടെ അനുഗ്രഹം തന്റെ ജീവിതത്തിൽ വിളിച്ചാൽ നിറയുകയാണെന്നും ദിവ്യ പറയുന്നു .തന്റെ ശക്തിയും, ഊർജ്ജവും എല്ലാം ലഭിക്കുന്നത് അമ്മയിൽ നിന്നുമാണ്. അമൃതവര്ഷം 70 ൽ പങ്കെടുക്കാൻ കഴിഞ്ഞത് ജീവിതത്തെ ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നു. ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന അമ്മയുടെ സ്വപ്നങ്ങൾ സായൂജ്യമാകാനും, അമ്മയുടെ മക്കൾക്ക് മനുഷ്യത്വവും സ്നേഹവും നിറയാനുള്ള പ്രാർത്ഥനയോടെ അമ്മയ്ക്ക് ജന്മദിന ആശംസകൾ എന്നാണ് ദിവ്യ പറഞ്ഞത്.
View this post on Instagram
The post കൊച്ചുകുഞ്ഞിനെപോലെ അമ്മയ്ക്കുമുന്നിൽ കൈകൂപ്പി ദിവ്യ ഉണ്ണി: അമൃതാനന്ദമയിയുടെ അനുഗ്രഹം വാങ്ങി താരകുടുംബം appeared first on Viral Max Media.
from Mallu Articles https://ift.tt/1UJKv6g
via IFTTT