സെറ്റ് സാരിയിൽ പൂക്കളത്തിനരികിൽ മലയാളി പെൺകുട്ടിയായി അമേയ:  ഫോട്ടോഷൂട്ട്

വെബ് സീരീസുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മലയാള പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായ താരമാണ് അമേയ മാത്യു. കരിക്ക് എന്ന വെബ് സീരീസിലൂടെ ആയിരുന്നു താരം മലയാളികൾക്കിടയിൽ സുപരിചിതയായി മാറിയത്.

ഇപ്പോഴത്തെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടുമായി താരം പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. സെറ്റ് സാരിയിൽ പൂക്കളത്തിനരികിൽ നിൽക്കുന്ന നിരവധി ചിത്രങ്ങളാണ് നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.എല്ലാവർക്കും ഓണാശംസകൾ താരം അറിയിച്ചിട്ടുണ്ട് നടിയുടെ വാക്കുകൾ ഇങ്ങനെ:

നാടെങ്ങും ആരവം ഉയർത്തി വീണ്ടും ഒരു ഓണക്കാലം കൂടി വരവായി. ഈ ഓണം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമ്പൽ സമൃദ്ധിയും നിറഞ്ഞതാവട്ടെ . ഏവർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

വളരെ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു അമയ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. ഒരുപാട് ചിത്രങ്ങളിൽ നിന്നും അഭിനയിച്ചില്ലെങ്കിലും താരം അഭിനയിച്ച ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം തീർത്തിരുന്നു. അടുത്തിടെയാണ് താരം വിവാഹിതയാകാൻ പോവുകയാണെന്ന് വാർത്തയും പുറത്തുവിട്ടത്. വിവാഹനിശ്ചയം കഴിഞ്ഞുവെന്നും ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ വിവാഹം ഉണ്ടാകും എന്ന് സന്തോഷ നിമിഷം ഞങ്ങളോട് വൈകാതെ തന്നെ പങ്കുവയ്ക്കുമെന്നും താരം അറിയിച്ചു.

The post സെറ്റ് സാരിയിൽ പൂക്കളത്തിനരികിൽ മലയാളി പെൺകുട്ടിയായി അമേയ:  ഫോട്ടോഷൂട്ട് appeared first on Viral Max Media.



from Mallu Articles https://ift.tt/VqEUnu5
via IFTTT
Previous Post Next Post