അഡ്ജസ്റ്റ്‌മെന്റുകൾക്ക് തയാറെങ്കിൽ നായിക വേഷം തരാം എന്ന വാക്കിലാണ് വിളികൾ, എന്റെ ഫോട്ടോഷൂട്ടുകൾ കണ്ടാണ് പലരും വിളിക്കുന്നത്, വെളിപ്പെടുത്തി സാധിക വേണുഗോപാൽ

ചില അഡ്ജസ്റ്റ്‌മെന്റു കള്‍ക്കു തയാറെങ്കില്‍ നായിക വേഷം തരാമെന്ന് പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മോഡലും അഭിനേത്രിയുമായ സാധിക വേണുഗോപാല്‍. ഇങ്ങനെ അഡ്ജസ്റ്റ്‌മെന്റുകള്‍ ആവശ്യ പ്പെട്ടവരോട് എല്ലാം ‘നോ’ ആണ് പറഞ്ഞത്. ചിലപ്പോള്‍ ആ സിനിമയുടെ പ്രൊഡ്യൂസറോ, ഡയറക്ടറോ ഇതൊന്നും അറിഞ്ഞിട്ടു പോലുമുണ്ടാവില്ല. ഇടയില്‍ നില്‍ക്കുന്നവരാണ് ഇത്തരം ചോദ്യങ്ങളുമായി വിളിക്കുന്നത്. ഫോണിലൂടെയാണ് പലപ്പോഴും ഇത്തരം ആവശ്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. എനിക്ക് സിനിമ ഇല്ലെങ്കിലും ജോലി ചെയ്യാന്‍ പറ്റും.

മാത്രമല്ല ഒരിടത്ത് യെസ് പറഞ്ഞാല്‍ പിന്നെ ഒരിക്കലും മറ്റൊരിടത്ത് നോ പറയാന്‍ പറ്റില്ല. നോ എന്നും, ഇത്തരം അനുഭവങ്ങള്‍ ഉണ്ടായെന്നും തുറന്നു പറയുന്നവരെ ആളുകള്‍ക്ക് പേടിയാണ്. പിന്നെ നല്ല സിനിമാക്കാരും നമ്മള്‍ പ്രശ്‌നക്കാരി ആണെങ്കിലോ എന്നു കരുതി വിളിക്കാതിരിക്കും, അങ്ങനെയും അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാധിക വെളിപ്പെടുത്തി.

ഇങ്ങനെ അഡ്ജസ്റ്റ്‌മെന്റു കള്‍ക്കു വിളിക്കുന്നതിനു പിന്നില്‍ എന്റെ ഫോട്ടോഷൂട്ടുകള്‍ ഒരു പരിധി വരെ കാരണമായേക്കാം. മോഡലിംഗ് പണ്ടു മുതല്‍ക്കേ എന്റെ പാഷനാണ്. അതു വെച്ച് എന്നെ ജഡ്ജ് ചെയ്യരുത്. എന്റെ ഫോട്ടോ കണ്ട് എന്റെ സ്വഭാവം ഇതാണ് എന്നൊരു ചിന്ത ഉണ്ടാവേണ്ട കാര്യമില്ല. അങ്ങനെ തോന്നിയാല്‍ അത് അവരുടെ കാഴ്ചപ്പാ ടിന്റെ പ്രശ്‌നമാണെ്‌നും സാധിക പറയുന്നു.

The post അഡ്ജസ്റ്റ്‌മെന്റുകൾക്ക് തയാറെങ്കിൽ നായിക വേഷം തരാം എന്ന വാക്കിലാണ് വിളികൾ, എന്റെ ഫോട്ടോഷൂട്ടുകൾ കണ്ടാണ് പലരും വിളിക്കുന്നത്, വെളിപ്പെടുത്തി സാധിക വേണുഗോപാൽ appeared first on Mallu Talks.



from Mallu Articles https://ift.tt/P8Aowse
via IFTTT
Previous Post Next Post