‘ജയിലർ’ തിയറ്ററിൽ‌ പോയി കണ്ടവരുടെ പൈസ തിരിച്ചുകൊടുക്കാൻ തയ്യാറാണ്- ധ്യാൻ ശ്രീനിവാസൻ

തന്റെ സിനിമയായ ‘ജയിലർ’ സിനിമ തിയറ്ററുകളിലെത്തി കണ്ടവരുടെ പൈസ തിരിച്ചുകൊടുക്കാൻ തയ്യാറാണെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ.
പുതിയ ചിത്രമായ ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയാണ് തമാശ രൂപേണ ആണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. തന്റെ അഭിമുഖങ്ങൾ കണ്ട് ആരും സിനിമ കാണാൻ പോകരുതെന്നും ധ്യാൻ അഭിപ്രായപ്പെട്ടു.

ധ്യാന്റെ വാക്കുകൾ ഇങ്ങനെ, ‘കുറേ മോശം സിനിമകൾ അറിഞ്ഞു കൊണ്ട് ഞാൻ ചെയ്തിട്ടുണ്ട്. കണ്ണടച്ച്‌ കരാർ ഒപ്പിട്ട സിനിമകളുണ്ട്. അതൊക്കെ ഓടില്ലെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. സൗഹൃദത്തിന്റെ പേരിൽ സിനിമ ചെയ്യുന്ന ഒരാളാണ് ഞാൻ. കൃത്യമായ കരിയർ പ്ലാനില്ലാതെ നടനായ ആളാണ് ഞാൻ. ആക്ടിങിൽ ഇപ്പോഴും എനിക്കൊരു കരിയർ പ്ലാൻ ഇല്ല. അല്ലെങ്കിൽ ഇത്രയും സിനിമകൾ ഞാൻ പൊട്ടിക്കുമോ?

‘പൊട്ടാൻ വേണ്ടി ആരും സിനിമ എടുക്കുന്നില്ലല്ലോ? ഒരു പാർട് ടൈം ആക്ടറായാണ് ഞാൻ എന്നെത്തന്നെ കണക്കാക്കുന്നത്. കൊറോണ കമ്മിറ്റ്മെന്റ്സ് എന്നാണ് എന്നെത്തന്നെ വിളിക്കുന്നത്. പല അഭിമുഖങ്ങളിലും ഇതു പറഞ്ഞിട്ടുമുണ്ട്. നടനാകണമെന്ന് ആഗ്രഹിച്ച്‌ സിനിമയിൽ വന്ന ആളല്ല ഞാൻ. സംവിധായകനാകാൻ സിനിമയിൽ വന്ന ആളാണ്. കൊറോണയുടെ സമയത്ത് ഒപ്പിട്ട കമ്മിറ്റ്മെന്റ്സ് ആണ് ഇപ്പോഴും ഞാൻ തീർത്തു കൊണ്ടിരിക്കുന്നത്. എന്നെ പരിചയമുള്ളവരും എന്നിൽ ബന്ധപ്പെട്ടു നിൽക്കുന്നവരുടേതുമായ സിനിമകളാണത്. . ഒരു സിനിമ വിജയച്ചില്ലെങ്കിൽ അതിന്റെ ആദ്യ ഉത്തരവാദിത്വം നിർമാതാവിനാണ്, അതിനു ശേഷം സംവിധായകന്. പിന്നീടാണ് നടൻ വരുന്നത്.

എന്റെ അഭിമുഖങ്ങൾ കണ്ടാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും, ആ സിനിമ ഓടുമോ ഇല്ലെയോ എന്ന ക്ലൂ ഞാൻ അഭിമുഖങ്ങളിൽ ഇട്ടിട്ടുണ്ടാകും. ഈ സിനിമ ഞാൻ കണ്ടതാണ്, ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഫസ്റ്റ് ഹാഫ് കുറച്ച്‌ ലാഗ് ഉണ്ട്, സെക്കൻഡ് ഫാഹ് എൻഗേജിങ് ആണ് ക്ലൈമാക്സ് നല്ലതും. ഇതാണ് എന്റെ റിവ്യൂ. ഒരു ജനത മുഴുവൻ എന്റെ തിരിച്ചുവരവിന് ആഗ്രഹിക്കുന്നുണ്ട്. എന്റെ അഭിമുഖങ്ങൾ കണ്ടിട്ട് സിനിമ കാണാൻ ആരും പോകരുത്.

അങ്ങനെ കണ്ടിട്ട് പലരും പോയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു. അഭിമുഖങ്ങളിലൂടെയാണ് എന്നെ ആളുകൾ സ്നേഹിച്ചു തുടങ്ങിയത്. കൃത്യമായി നിരൂപണങ്ങൾ നോക്കിയ ശേഷം മാത്രം സിനിമയ്ക്ക് പോകുക. ഇപ്പോൾ തിയറ്ററിൽ നിന്നു തന്നെ സിനിമകളുടെ പ്രതികരണങ്ങൾ അറിയാമല്ലോ, പിന്നെ എന്തിനാണ് പോകുന്നത്. ഇഷ്ടം കൊണ്ടുപോകണോ, പോകരുത് എന്നും ധ്യാൻ പറഞ്ഞു . ഇന്നത്തെ ഓഡിയൻസ് ചെറുപ്പക്കാരാണ്. അവരെ ആകർഷിക്കുന്ന തരത്തിലുള്ള സിനിമ ഇറക്കിയില്ലെങ്കിൽ തിയറ്ററിൽ കാണാൻ ആളുണ്ടാകില്ല.’- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

The post ‘ജയിലർ’ തിയറ്ററിൽ‌ പോയി കണ്ടവരുടെ പൈസ തിരിച്ചുകൊടുക്കാൻ തയ്യാറാണ്- ധ്യാൻ ശ്രീനിവാസൻ appeared first on Mallu Talks.



from Mallu Articles https://ift.tt/GoA6sDn
via IFTTT
Previous Post Next Post