അന്നത്തെ ദാരിദ്ര്യാവസ്ഥ എന്നെ തളർത്തി ,ഞാൻ പങ്കിട്ട വേദനകൾ നിങ്ങളെ വിഷമിപ്പിച്ചുവെന്നറിഞ്ഞു, ആ ഇരുണ്ട കാലം താണ്ടാനും എനിക്കായി, കുറിപ്പ് പങ്കിട്ട് അപ്പാനി ശരത്

സിനിമയിൽ അനുഭവിക്കുന്ന പ്രതിസ ന്ധികളെ കുറിച്ച് നടൻ അപ്പാനി ശരത് ഒരു അഭിമുഖത്തിൽ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. കോവിഡ് കാലത്ത് ജോലിയില്ലാതെ വന്നപ്പോൾ കടുത്ത പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ വേദനകൾ പ്രേക്ഷകരെ വിഷമിപ്പിച്ചുവെന്ന് അറിഞ്ഞുവെന്നും ഇപ്പോൾ ഇരുണ്ടകാലം താണ്ടി അന്യഭാഷകളിലടക്കം സിനിമകൾ ചെയ്തു വരികയാണെന്നും എല്ലാവരുടേയും പ്രാർത്ഥനയും പിന്തുണയും വേണമെന്നും അഭ്യർത്ഥിക്കുകയാണ് അപ്പാനി. കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

‘ജീവിതത്തിൽ ദുഃഖങ്ങൾ മാത്രമല്ല സന്തോഷങ്ങളുമുണ്ട്. കൊറോണ കാലത്തെ ബുദ്ധിമുട്ടുകൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം. നമ്മിൽ പലരും സാമ്പത്തികമായും മാനസികമായും തകർന്നുപോയിരുന്ന ചില ദിവസങ്ങൾ. ആ കാലത്ത് ഞാൻ കടന്നുപോയ അവസ്ഥയും എനിക്ക് ഒരിക്കലും മറക്കാനാകുന്നതല്ല. അത്രയും വേദനിച്ച ദിവസങ്ങളെ കുറിച്ച് വളരെ അവിചാരിതമായി 3 മാസങ്ങൾക്ക് മുൻപ് ഒരു ഇന്റർവ്യൂവിൽ മനസ്സ് പങ്കുവെക്കുക ഉണ്ടായി. അത് കണ്ട് നിങ്ങളിൽ പലർക്കും വിഷമമായി എന്നറിഞ്ഞു.

 

കോവിഡിന് ശേഷമുള്ള ഈ മൂന്ന് വർഷങ്ങളിൽ എനിക്ക് ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുകയും, നിങ്ങൾ പ്രേക്ഷകർ അത് ഏറ്റെടുത്തതിലൂടെ ആ ഇരുണ്ട കാലം താണ്ടാനും എനിക്കായി. വരാനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളടക്കം വരുന്ന വർഷങ്ങൾ ഏറെ പ്രതീക്ഷ ഏറിയതാണ്. ഇപ്പോൾ ഉള്ളതുപോലെ നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും സപ്പോർട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു’ അപ്പാനി പോസ്റ്റിൽ കുറിച്ചു.

The post അന്നത്തെ ദാരിദ്ര്യാവസ്ഥ എന്നെ തളർത്തി ,ഞാൻ പങ്കിട്ട വേദനകൾ നിങ്ങളെ വിഷമിപ്പിച്ചുവെന്നറിഞ്ഞു, ആ ഇരുണ്ട കാലം താണ്ടാനും എനിക്കായി, കുറിപ്പ് പങ്കിട്ട് അപ്പാനി ശരത് appeared first on Mallu Talks.



from Mallu Articles https://ift.tt/OGqrB6N
via IFTTT
Previous Post Next Post