വിവാഹ വാർഷികം ആഘോഷിച്ച് സച്ചിൻ ദേവ് എംഎൽഎയും മേയർ ആര്യാ രാജേന്ദ്രനും. ഫേസ്ബുക്കിലൂടെ ഇരുവരും കുറിപ്പ് പങ്കുവെച്ചു. പ്രേമ ലേഖനം എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ വരികൾ പങ്കുവെച്ചാണ് ആര്യ സച്ചിന് വിവാഹ വാർഷിക ആശംസ നേർന്നത്.
സാറാമ്മേ… പ്രണയമെന്നാൽ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകൾ ചേർത്ത് ഉമ്മ വെച്ചും ചിരിച്ചും ഇരിക്കുന്ന ഒരേർപ്പാടാണെന്നാണ് ഞാൻ കൗമാരകാലത്ത് ധരിച്ചുവെച്ചിരുന്നത്. സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്. -ബഷീർ’, ആര്യ കുറിച്ചു. ആര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് സച്ചിനും രംഗത്തെത്തി.
2022 സെപ്റ്റംബർ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎൽഎയായ സച്ചിൻദേവും വിവാഹിതരായത്. ആൾ സെയിന്റ്‌സ് കോളജിൽ പഠിക്കുമ്പോൾ 21ാം വയസിലാണ് ആര്യ രാജേന്ദ്രൻ മേയറാകുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ബാല സംഘം- എസ്എഫ്‌ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. തുടർന്ന് വിവാഹിതരാവുകയായിരുന്നു. സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാകുമെന്ന് മനസിലായത് നിന്നോട് മിണ്ടിയ ശേഷം, വിവാഹ വാർഷികത്തിൽ സച്ചിനും ആര്യയും
വിവാഹ വാർഷികം ആഘോഷിച്ച് സച്ചിൻ ദേവ് എംഎൽഎയും മേയർ ആര്യാ രാജേന്ദ്രനും. ഫേസ്ബുക്കിലൂടെ ഇരുവരും കുറിപ്പ് പങ്കുവെച്ചു. പ്രേമ ലേഖനം എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ വരികൾ പങ്കുവെച്ചാണ് ആര്യ സച്ചിന് വിവാഹ വാർഷിക ആശംസ നേർന്നത്.
സാറാമ്മേ… പ്രണയമെന്നാൽ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകൾ ചേർത്ത് ഉമ്മ വെച്ചും ചിരിച്ചും ഇരിക്കുന്ന ഒരേർപ്പാടാണെന്നാണ് ഞാൻ കൗമാരകാലത്ത് ധരിച്ചുവെച്ചിരുന്നത്. സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്. -ബഷീർ’, ആര്യ കുറിച്ചു. ആര്യയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് സച്ചിനും രംഗത്തെത്തി.
2022 സെപ്റ്റംബർ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎൽഎയായ സച്ചിൻദേവും വിവാഹിതരായത്. ആൾ സെയിന്റ്‌സ് കോളജിൽ പഠിക്കുമ്പോൾ 21ാം വയസിലാണ് ആര്യ രാജേന്ദ്രൻ മേയറാകുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ബാല സംഘം- എസ്എഫ്‌ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. തുടർന്ന് വിവാഹിതരാവുകയായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്.
The post സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാകുമെന്ന് മനസിലായത് നിന്നോട് മിണ്ടിയ ശേഷം, വിവാഹ വാർഷികത്തിൽ സച്ചിനും ആര്യയും appeared first on Mallu Talks.
from Mallu Articles https://ift.tt/hCuZsKL
via IFTTT