ഇതും കടന്നുപോകും ഭർത്താവിന്റെ അറസ്റ്റിൽ ആദ്യ പ്രതികരണവുമായി മഹാലക്ഷ്മി, ശക്തയായ സ്ത്രീയെന്ന് സോഷ്യൽ മീഡിയ

തമിഴിലെ പ്രശസ്ത സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലായത് ദിവസങ്ങൾക്ക് മുൻപാണ്. ഒരു വ്യവസായിയുടെ കയ്യിൽ നിന്നും 16 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ലിബ്ര പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി നടത്തുന്ന രവീന്ദർ ചന്ദ്രശേഖറിനെ തമിഴ്നാട് ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്

ഇപ്പോഴിതാ ഭർത്താവ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടിയും രവീന്ദറിന്റെ ഭാര്യയുമായ മഹാലക്ഷ്‌മി. ഇതും കടന്നുപോകും എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ നടി കുറിച്ചത്. ഏറെ സന്തോഷത്തോടെയുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. ശക്തയായ സ്ത്രീയാണ് മഹാലക്ഷ്മിയെന്നും ഇനിയും കരുത്തോടെ തന്നെ മുന്നോട്ടു പോകൂ എന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.

സിനിമ നിർമിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് രവീന്ദർ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തത്. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി വ്യാജരേഖകൾ കാണിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്.

അടുത്ത കാലത്ത് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത താര ദമ്പതിമാരാണ് മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖരനും. രവീന്ദർ ധനികൻ ആയതുകൊണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം കഴിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ തങ്ങൾ പരസ്പരം മനസ്സിലാക്കി ഒന്ന് ചേർന്നതാണെന്നും രവീന്ദറിന്റെ വണ്ണം തനിക്ക് പ്രശ്നമല്ല എന്നും മഹാലക്ഷ്മി വ്യക്തമാക്കിയിരുന്നു.

സമൂഹ മാധ്യമങ്ങളിലെ ആക്രമണങ്ങൾ ഒന്നും തന്നെ ഈ ദമ്പതികളെ സ്പർശിച്ചിട്ടില്ല. ഇരുവരും വേർപിരിഞ്ഞുവെന്ന കുപ്രചരണത്തിലും വിമർശകർക്ക് രസകരമായ മറുപടിയുമായി ദമ്പതികളെത്തി. മഹാലക്ഷ്മിയുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകാറുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ മഹാലക്ഷ്മിക്ക് ഒരു മകനുണ്ട്.

The post ഇതും കടന്നുപോകും ഭർത്താവിന്റെ അറസ്റ്റിൽ ആദ്യ പ്രതികരണവുമായി മഹാലക്ഷ്മി, ശക്തയായ സ്ത്രീയെന്ന് സോഷ്യൽ മീഡിയ appeared first on Mallu Talks.



from Mallu Articles https://ift.tt/TOc96LP
via IFTTT
Previous Post Next Post