ഞാൻ വിവാഹിതനല്ല, പക്ഷേ എനിക്കൊരു മകളുണ്ട്, മകളെ ലോകത്തിന് പരിചയപ്പെടുത്തി വിശാൽ

സാമ്പത്തിക പരാതീനത അനുഭവിക്കുന്നവർക്ക് സഹായങ്ങൾ ചെയ്യുന്ന നടനാണ് വിശാൽ. ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടു മുട്ടിയ ഒരു വിദ്യാർത്ഥിനിയെ പരിചയപ്പെടുത്തുകയാണ് വിശാൽ.

‘മാർക്ക് ആന്റണി’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ വച്ചാണ് പെൺ കുട്ടിയെ സദസിന് പരിചയപ്പെടുത്തിയത്. താൻ ക്രോണിക് ബാച്ചിലർ ആണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, എനിക്കൊരു മകളുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് പെൺ കുട്ടിയെ വിശാൽ വേദിയിലേക്ക് വിളിച്ചത്. ചെന്നൈയിലെ സ്റ്റൈല്ലാ മേരിസ് കോളേജിലെ വിദ്യാർഥിയാണെന്നും ആന്റൺ മേരി എന്നാണ് മകളുടെ പേരെന്നും താരം പറഞ്ഞു.

ഒരു സുഹൃത്ത് വഴിയാണ് വിശാൽ ആന്റൺ മേരിയെ കണ്ടുമുട്ടിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠനത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന പെൺകുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. സ്‌റ്റെല്ലാ മേരീസ് കോളേജിൽ പഠിക്കണമെന്നത് പെൺ കുട്ടിയുടെ ആഗ്രഹമായിരുന്നു. തുടർന്ന് വിശാൽ പെൺകുട്ടിയുടെ പഠനവും മറ്റു ചെലവുകളും ഏറ്റെടുക്കുകയായിരുന്നു.

വേദിയിൽ സംസാരിക്കാനെത്തിയ പെൺകുട്ടി വിശാൽ തന്റെ പിതാവിനെ പോലെയാണെന്നും അതെപ്പോഴും അങ്ങനെയായിരിക്കുമെന്നും അദ്ദേഹത്തോട് വളരെയധികം നന്ദിയുണ്ടെന്നും പറഞ്ഞു.’ എന്റെ എറ്റവും വലിയ സ്വപ്നമായിരുന്നു സ്റ്റെല്ലാ മേരീസിൽ പഠിക്കണം എന്നത്. അതൊക്കെ സ്വപ്നത്തിൽ മാത്രം കാണാൻ പറ്റുകയുള്ളു എന്ന് അമ്മ പറയുമായിരുന്നു. പക്ഷെ വിശാൽ അണ്ണൻ അത് സാധിപ്പിച്ചു തന്നു. അദ്ദേഹം എനിക്ക് അച്ഛനെപോലെയാണ് അത് അതെങ്ങനെ തന്നെയായിരിക്കുമെന്നും ആന്റൺ മേരി പറഞ്ഞു.

The post ഞാൻ വിവാഹിതനല്ല, പക്ഷേ എനിക്കൊരു മകളുണ്ട്, മകളെ ലോകത്തിന് പരിചയപ്പെടുത്തി വിശാൽ appeared first on Mallu Talks.



from Mallu Articles https://ift.tt/pMhKmHy
via IFTTT
Previous Post Next Post