കല്യാണത്തിന് പറ്റിയ ഒരാളല്ല ഞാൻ,യോജിച്ചയാളെ ഇതുവരെ കിട്ടിയിട്ടില്ല : വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് നന്ദിനി

ഏപ്രിൽ 19 എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് നന്ദിനി. കൗസല്യ എന്നാണ് താരം തമിഴ് സിനിമ ലോകത്ത് അറിയപ്പെടുന്നത്.കരുമാടിക്കുട്ടൻ, അയാൾ കഥയെഴുതുകയാണ്,ലേലം തുടങ്ങി നിരവധി ചിത്രങ്ങളിൽ നന്ദിനി മലയാളത്തിൽ വേഷമിട്ടിട്ടുണ്ട്. കുറച്ച് അധികം നാളുകളായി താരം മലയാള സിനിമ ലോകത്ത് നിന്നും വിട്ടുനിൽക്കുകയാണ്. പക്ഷേ തമിഴ് സിനിമകളിലും സീരിയലുകളിലും താരം സജീവമാണ്.

അഭിനയരംഗത്ത് ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുത്ത നന്ദിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വിവാഹത്തിന് കുറിച്ച് താരം അഭിമുഖത്തിലൂടെ മനസ്സ് തുറക്കുകയാണ്. ഇനിയും കല്യാണം കഴിച്ചിട്ടില്ലെന്ന് ആളുകൾ പറയുന്നത് ശരിക്കും നല്ലതാണെന്നും അങ്ങനെ ഒരു വിഷയം പറഞ്ഞ ആളുകൾ തന്നെ ഓർക്കുന്നുണ്ടെന്ന് ഓർക്കുന്നുണ്ടല്ലോ അതിനപ്പുറം അതേക്കുറിച്ച് ഒരു തരത്തിലുള്ള വിഷമങ്ങളും തനിക്ക് ഇല്ലെന്നും നന്ദിനി പറയുന്നു.

പണ്ടുമുതലേ സിനിമയിൽ വന്നപ്പോൾ ഗോസിപ്പുകൾ ഉണ്ടായിരുന്നു. കല്യാണത്തെക്കുറിച്ച് മോശം അഭിപ്രായം ഇല്ലെന്നും പക്ഷേ യോജിച്ച ആളെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നും നന്ദിനി പറയുന്നു.

ആദ്യകാലങ്ങളിൽ തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും പക്ഷേ അത് ബ്രേക്ക് അപ്പ് ആയിപ്പോയി എന്നും അതിനു ശേഷം താനൊരു പേഴ്സണൽ ബ്രേക്ക് എല്ലാത്തിൽ നിന്നും എടുത്തുവെന്നും നന്ദിനി പറയുന്നു.കല്യാണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ താൻ കല്യാണത്തിന് പറ്റിയ ഒരാളല്ലെന്നാണ് സ്വയം തോന്നിത്തുടങ്ങിയത്, പിന്നെ തന്റെ മാതാപിതാക്കളെ സ്നേഹിച് അവരോടൊപ്പം കൂടുതൽ കാലം കഴിയാനാണ് ആഗ്രഹമെന്നും നന്ദിനി പറയുന്നു.

The post കല്യാണത്തിന് പറ്റിയ ഒരാളല്ല ഞാൻ,യോജിച്ചയാളെ ഇതുവരെ കിട്ടിയിട്ടില്ല : വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് നന്ദിനി appeared first on Viral Max Media.



from Mallu Articles https://ift.tt/GRA6MNt
via IFTTT
Previous Post Next Post