അവിചാരിതമായി മനസ്സ് തുറന്നതാണ്, അത് കണ്ട്  പലർക്കും വിഷമമായി എന്നറിഞ്ഞു: അപ്പാനി ശരത്

അടുത്തിടെയായിരുന്നു ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലൂടെ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് അപ്പാനി ശരത് മനസ് തുറന്നത്. കോവിഡ് കാലത്ത് ജോലിയില്ലാതെ വന്നപ്പോൾ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളിലൂടെ കടന്നുപോയെന്ന് താരം അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞിരുന്നു.

പ്രേക്ഷകരെ വിഷമിപ്പിച്ചു എന്ന് അറിഞ്ഞുവെന്നും ഇപ്പോൾ അന്യഭാഷയിൽ അടക്കം സിനിമകൾ ചെയ്തുവരികയാണെന്നും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും തനിക്കൊപ്പം വേണമെന്ന്  ശരത്ത് ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ എഴുതിയിരിക്കുകയാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.

കുറിപ്പ് : ജീവിതത്തിൽ ദുഃഖങ്ങൾ മാത്രമല്ല സന്തോഷങ്ങളുമുണ്ട്.കൊറോണ കാലത്തെ ബുദ്ധിമുട്ടുകൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം. നമ്മിൽ പലരും സാമ്പത്തികമായും മാനസികമായും തകർന്നുപോയിരുന്ന ചില ദിവസങ്ങൾ.ആ കാലത്ത് ഞാൻ കടന്നുപോയ അവസ്ഥയും എനിക്ക് ഒരിക്കലും മറക്കാനാകുന്നതല്ല. അത്രയും വേദനിച്ച ദിവസങ്ങളെ കുറിച്ച് വളരെ അവിചാരിതമായി 3 മാസങ്ങൾക്ക് മുൻപ് ഒരു ഇന്റർവ്യൂവിൽ മനസ്സ് പങ്കുവെക്കുക ഉണ്ടായി. അത് കണ്ട് നിങ്ങളിൽ പലർക്കും വിഷമമായി എന്നറിഞ്ഞു.

കോവിഡിന് ശേഷമുള്ള ഈ മൂന്ന് വർഷങ്ങളിൽ എനിക്ക് ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുകയും, നിങ്ങൾ പ്രേക്ഷകർ അത് ഏറ്റെടുത്തതിലൂടെ ആ ഇരുണ്ട കാലം താണ്ടാനും എനിക്കായി. വരാനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളടക്കം വരുന്ന വർഷങ്ങൾ ഏറെ പ്രതീക്ഷ ഏറിയതാണ്. ഇപ്പോൾ ഉള്ളതുപോലെ നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും സപ്പോർട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.

The post അവിചാരിതമായി മനസ്സ് തുറന്നതാണ്, അത് കണ്ട്  പലർക്കും വിഷമമായി എന്നറിഞ്ഞു: അപ്പാനി ശരത് appeared first on Viral Max Media.



from Mallu Articles https://ift.tt/1pvWPSy
via IFTTT
Previous Post Next Post