ആ ചായ വിൽപ്പനക്കാരൻ ബാലൻ യുദ്ധ കൊതിയനായിരുന്നില്ല എന്ന് ലോകമറിഞ്ഞ ദിവസം, ഈ ദിവസം നിങ്ങളെ അനുമോദിക്കാതിരിക്കുന്നവർ സ്വയം വെള്ള പൂശാൻ ശ്രമിക്കുന്ന ശകുനികൾ, ഹരീഷ് പേരടി

ജി20 ഉച്ചകോടിയില്‍ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ തിളങ്ങി നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കുറിപ്പിങ്ങനെ;

G20..യുടെ ഗ്ലോബല്‍ കീരിടം..ഇന്ത്യയെന്ന എന്റെ ഭാരതം അണിഞ്ഞ ദിവസം..ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിര്‍ണ്ണായക തീരുമാനങ്ങളുണ്ടാവുന്നു..ഉക്രയിനും റഷ്യയും തമ്മിലുള്ള യുദ്ധത്തിന് സമവായം ..ഇന്ത്യാഗള്‍ഫ്‌യൂറോപ്പ് സാമ്പത്തിക ഇടനാഴി.. G20 യെ ഏG21 ആക്കാന്‍ വേണ്ടി കൂടെ ചേരാന്‍ ആഫ്രിക്കന്‍ യൂണിയന്‍..ലോകം മുഴുവന്‍ ഇന്ത്യയെന്ന ഭാരതത്തെ ഉറ്റുനോക്കിയ ചരിത്ര ദിവസം..

ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവന്‍ വ്യാപിക്കുന്നു..കറുത്ത യാദവ ബാലന്‍ ആകാശത്തിന്റെ നില നിറത്തിലേക്ക് വളര്‍ന്ന് വിശ്വരൂപം സ്വീകരിച്ചതുപോലെ..നമ്മുടെ രാജ്യം വളരുന്ന ഒരു കാഴ്ച്ച..മോദിജി..ഈ ദിവസം നിങ്ങളെ അനുമോദിക്കാതിരിക്കുന്നവര്‍ എല്ലാം ഏത് രാഷ്ട്രീയ അഭിപ്രായ വിത്യാസങ്ങളുടെ പേരിലാണെങ്കിലും സ്വയം വെള്ള പൂശാന്‍ ശ്രമിക്കുന്ന ശകുനികള്‍ മാത്രമാണ്…ചൂതുകളികളൂടെ കള്ള നാണയങ്ങള്‍..ഗാന്ധി പിറന്ന നാട്ടിലെ,ഗുജറാത്തിലെ ചായ കടയില്‍ ലോക രാഷ്ട്രീയം ചര്‍ച്ചചെയിതിരുന്നു എന്ന് ലോകം അറിഞ്ഞ ദിവസം.

അന്നത്തെ ആ ചായ വില്‍പ്പനക്കാരന്‍ ബാലന്‍ യുദ്ധ കൊതിയനായിരുന്നില്ല എന്ന് ലോകമറിഞ്ഞ ദിവസം…അയാള്‍ പിന്‍തുടര്‍ന്നത് സനാതനമാണെങ്കില്‍ അത് ഫാസിസമല്ല എന്ന് ലോകം അറിഞ്ഞ ദിവസം…അഭിമാനത്തോടെ ഉറക്കെ ചൊല്ലുന്നു..ലോകാ സമസ്താ സുഖിനോ ഭവന്തു.

The post ആ ചായ വിൽപ്പനക്കാരൻ ബാലൻ യുദ്ധ കൊതിയനായിരുന്നില്ല എന്ന് ലോകമറിഞ്ഞ ദിവസം, ഈ ദിവസം നിങ്ങളെ അനുമോദിക്കാതിരിക്കുന്നവർ സ്വയം വെള്ള പൂശാൻ ശ്രമിക്കുന്ന ശകുനികൾ, ഹരീഷ് പേരടി appeared first on Mallu Talks.



from Mallu Articles https://ift.tt/B2tAEeP
via IFTTT
Previous Post Next Post