ഗണപതിക്ക് സിക്‌സ് പാക്ക് ഇല്ലാ ഉണ്ണി മോനെയെന്ന് കമന്റ്, നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകുമെന്ന് തിരിച്ചടിച്ച് ഉണ്ണി മുകുന്ദൻ

ഗണപതിയെ അധിക്ഷേപിച്ചയാൾക്ക് മറുപടിയുമായി മലയാശികളുടെ പ്രിയ താരം ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് കമന്റിന് മറുപടിയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഗണപതിയെ ബന്ധപ്പെടുത്തി ബന്ധപ്പെടുത്തി മനാഫ് എന്നൊരാൾ കമന്റ് ചെയ്തത്.

ഗണപതിക്ക് സിക്സ് പാക്ക് ഇല്ലെന്നതായിരുന്നു കമന്റ്. ഇതിന് മറുപടിയുമായാണ് ഉണ്ണി രംഗത്തെത്തിയത്. ‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല. അതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നത് ഇതര മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണെന്നും ഉണ്ണി മുകുന്ദൻ മറുപടി നൽകിയിട്ടുണ്ട്.

ഉണ്ണി മുകുന്ദന്റെ ഈ മറുപടിയെ പിന്തുണച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന് പേരിട്ട പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഒറ്റപ്പാലത്തെ ഗണേശോത്സവ പരിപാടിക്കിടയിലായിരുന്നു നടൻ നടത്തിയത്. വേദിയിൽ വച്ച് സംസാരിക്കു ന്നതിനിടെ അപ്രതീക്ഷിതമായി പുതിയ ചിത്രം പ്രഖ്യാ പിക്കുകയായിരുന്നു.

The post ഗണപതിക്ക് സിക്‌സ് പാക്ക് ഇല്ലാ ഉണ്ണി മോനെയെന്ന് കമന്റ്, നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകുമെന്ന് തിരിച്ചടിച്ച് ഉണ്ണി മുകുന്ദൻ appeared first on Viral Max Media.



from Mallu Articles https://ift.tt/oFBDmlU
via IFTTT
Previous Post Next Post