സോഷ്യൽ മീഡിയയിൽ നിന്നും പല തരത്തിലുള്ള സൈബർ ബുള്ളിയിങ്ങുകൾ താരങ്ങൾ നേരിടേണ്ടിവരാറുണ്ട്. അത്തരത്തിൽ വർഷങ്ങളായി തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു കൊണ്ടിരുന്ന ഫേക്ക് ഐഡിയ്ക്കു പിന്നിൽ ആരെന്ന് കണ്ടെത്തിയിരിക്കുകയാണ് നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം സുപ്രിയ പങ്കുവച്ചത്.
താരത്തിന്റെ കുറിപ്പ് ഇങ്ങനെ, ‘നിങ്ങളെപ്പോഴെങ്കിലും സൈബർ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ടോ? കഴിഞ്ഞ കുറേ വർഷങ്ങളായി എല്ലാ പ്ലാറ്റ്‌ഫോമുകളിലും നിരവധി ഫേക്ക് ഐഡികൾ ഉണ്ടാക്കി എന്നെ ബുള്ളി ചെയ്യുകയും ഹരാസ് ചെയ്യുകയും ചെയ്യുന്ന ഒരാളുണ്ട്. വർഷങ്ങളോളം ഞാനത് ഗൗനിക്കാതെ വിട്ടെങ്കിലും ഒടുവിൽ ഞാൻ അതാരാണെന്ന് കണ്ടെത്തിയിരിക്കുന്നു.
മരിച്ചുപോയ എന്റെ അച്ഛനെ കുറിച്ച് വളരെ മോശമായി അവൾ കമന്റ് ചെയ്തതിനു ശേഷമാണ് ഞാൻ ആളെ കണ്ടുപിടിച്ചത്. അവളൊരു നേഴ്സാണ്, ഒരു കുഞ്ഞുകുട്ടിയുമുണ്ട്. ഞാൻ അവൾക്കെതിരെ നിയമപരമായി കേസ് ഫയൽ ചെയ്യണോ അതോ ആളെ പൊതുവിടത്തിൽ കൊണ്ടുവരണോ?’ സുപ്രിയ കുറിച്ചു. സുപ്രിയുടെ കണ്ടുപിടിത്തത്തെ നിരവധി ആളുകളാണ് പ്രശംസിക്കുന്നത്.
The post അവളൊരു നേഴ്സാണ്, ഒരു കുഞ്ഞിന്റെ അമ്മയും, അവൾക്കെതിരെ നിയമപരമായി കേസ് ഫയൽ ചെയ്യണോ? സൈബർ ആക്രമണം നടത്തിയ യുവതിയെക്കുറിച്ച് സുപ്രിയ appeared first on Mallu Talks.
from Mallu Articles https://ift.tt/nkmruQ2
via IFTTT