ബാം​ഗ്ലൂരിൽ കൂട്ടുകാർക്കൊപ്പം അടിച്ചു പൊളിച്ച് അശ്വതി ശ്രീകാന്ത്, പുത്തൻ ലുക്കിലുള്ള ഫോട്ടോ എറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മലയാളി വീട്ടമ്മ, കോമഡി സൂപ്പർ നൈറ്റ് 3, നായികാ നായകൻ, പാടാം നമ്മുക്ക് പാടാം, ഞാനും എന്റെയാളും തുടങ്ങിയ പ്രോഗ്രാ മുകളിൽ അവതാരകയായി അശ്വതി തിളങ്ങിയിട്ടുണ്ട്.

അവതരണ രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് അശ്വതി അഭിനയത്തിലേക്ക് കൈ വെക്കുന്നത്. ചക്കപ്പഴം എന്ന പരമ്പരയിൽ അശ്വതി ആശ ഉത്തമൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഒരു ബൈക്കിന്റെ ചാരെ നിൽക്കുന്ന അശ്വതിയാണ് ചിത്രത്തിൽ. വേഷം അൾട്രാമോഡേൺ ജീൻസ്‌ ഷോർട്സും, സ്ലീവ്‌ലെസ് ടോപ്പും, കൂളേഴ്‌സും. അതിന്റെ താഴെ പലരും കമന്റ് ചെയ്യുകയും ചെയ്‌തു.’ഓണർ കാണുന്നേനു മുന്നേ ഫോട്ടോ എടുത്തു സ്ഥല വിട്ട ലെ ഞാൻ’ എന്നാണ് അശ്വതിയുടെ പ്രതികരണം.

ഈ മേക്കോവർ അശ്വതിയുടെ സുഹൃത്തുക്കളു മായുള്ള മീറ്റപ്പിന്റെ ഭാഗമാണ് എന്നാണ് മറ്റൊരു പോസ്റ്റിൽ നിന്നുള്ള വിവരം. കൂട്ടുകാരുമൊത്തുള്ള ചിത്രങ്ങൾ ചേർത്തൊരു വീഡിയോ പോസ്റ്റുമുണ്ട്. അടുത്തിടെ റിലീസ് ചെയ്ത ‘തീപ്പൊരി ബെന്നി’ എന്ന ചിത്രത്തിലും അശ്വതി ശ്രീകാന്ത് വേഷമിട്ടു.

The post ബാം​ഗ്ലൂരിൽ കൂട്ടുകാർക്കൊപ്പം അടിച്ചു പൊളിച്ച് അശ്വതി ശ്രീകാന്ത്, പുത്തൻ ലുക്കിലുള്ള ഫോട്ടോ എറ്റെടുത്ത് സോഷ്യൽ മീഡിയ appeared first on Mallu Talks.



from Mallu Articles https://ift.tt/1He3a4u
via IFTTT
Previous Post Next Post