ഫോട്ടോയിലെല്ലാം മയോനിയെ ടാഗ് ചെയ്യുന്നു, അമൃതയെ കാണുന്നില്ലോയെന്ന് കമന്റ്, കിടിലൻ മറുപടിയുമായി ഗോപി സുന്ദർ

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ ഗോപി സുന്ദർ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. സോഷ്യൽ മീഡിയയിൽ വരുന്ന അധിക്ഷേപ കമന്റുകൾക്കെല്ലാം ചുട്ട ഭാഷയിൽ തന്നെ മറുപടി നൽകാറുണ്ട്.

ഒന്നിച്ചുള്ള ജീവിതത്തിന്റെ ഒന്നാം വാർഷികത്തിലാണ് അമൃതയും ഗോപിയും അകന്നതിന്റെ പ്രകടമായ സൂചനകൾ പുറത്തു വന്നത്. ഇൻസ്റ്റഗ്രാമിലെ അൺഫോളോയിലാണ് തുടക്കം. പിന്നെ പരസ്പരം ഫോളോ ചെയ്തെങ്കിലും, അവർ ഒന്നിച്ചുണ്ടായില്ല എന്നതാണ് വാസ്തവം.

ഒരുമിച്ചുള്ള ഒരു ചിത്രം ഗോപി പോസ്റ്റ് ചെയ്ത ശേഷമായിരുന്നു അവർ വീണ്ടും ഫോളോ ചെയ്ത വിവരം പുറത്തായത്. എന്നാൽ അതിനു ശേഷം ആരും എങ്ങും അവരെ ഒന്നിച്ചുകണ്ടില്ല. ഗോപി സുന്ദർ ആകട്ടെ പോസ്റ്റുകളിൽ ഒരു പുതിയ പ്രൊഫൈലിനെ ടാഗ് ചെയ്യാനും ആരംഭിച്ചു.

മയോനി എന്ന പേരിൽ പ്രിയ നായർ എന്ന കലാകാരിയുടെ പ്രൊഫൈലാണിത്. പ്രിയ, ഗോപിക്ക് പിറന്നാൾ ആശംസിച്ച് കൂടെ ചേർന്ന് നിൽക്കുന്ന ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഗോപിയുടെ പുതിയ ചിത്രങ്ങളിലും മയോനിയെ ടാഗിൽ കാണാം. ഒരാൾ ഇക്കാര്യം ഗോപിയോട് തന്നെ ചോദിച്ചിരുന്നു. ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നിടത്തെല്ലാം എന്തുകൊണ്ട് അമൃതയെ കാണുന്നില്ല, മയോനിയെ മാത്രം ടാഗ് ചെയ്യുന്നു എന്ന ഇൻസ്റ്റഗ്രാം കമന്റിനാണ് പ്രതികരണം. മറന്നു പോയി എന്നാണ് ഗോപിയുടെ മറുപടി. ഇതിനു റിപ്ലൈ കൊടുത്തവരുമുണ്ട്. പ്രശസ്ത ഡയലോഗായ ഓർമ്മക്കുറവിന് വലിയ ചന്ദനാദി നല്ലതാ എന്നതാണ് ഒരാൾക്ക് പറയാനുള്ളത്

The post ഫോട്ടോയിലെല്ലാം മയോനിയെ ടാഗ് ചെയ്യുന്നു, അമൃതയെ കാണുന്നില്ലോയെന്ന് കമന്റ്, കിടിലൻ മറുപടിയുമായി ഗോപി സുന്ദർ appeared first on Viral Max Media.



from Mallu Articles https://ift.tt/D4Fm61Z
via IFTTT
Previous Post Next Post